ഏറ്റുമാനൂർ: കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ കോർ ഓഫ് സിഗ്നൽ സംവിധാനത്തിന് നേതൃത്വം നൽകിയ നായ്‌ക് ജോയ്സ് ജേക്കബിന്റെ ഓർമയിൽ യുദ്ധദിനങ്ങൾ മായാതെ നിൽക്കുന്നു. 1999 ലെ കാർഗിൽ യുദ്ധസമയത്ത് ജമ്മുവിന്റെ ഏറ്റവും മുകളിൽ പാകിസ്ഥാൻ അതിർത്തിക്ക് സമീപമുള്ള കോർ ഓഫ് സിഗ്നൽ വിങിലായിരുന്നു ജോയ്സ് ജേക്കബ്.
സൈനികരെ നിയന്ത്രിക്കാനും യുദ്ധസാമഗ്രികൾ എത്തിക്കാനും ആശയവിനിമയം നടത്തുന്ന ഇന്ത്യയുടെ കോർ ഓഫ് സിഗ്നൽ വിങ് തകർക്കാനായിരുന്നു പാകിസ്ഥാന്റെ ആദ്യം ശ്രമം. ആശയവിനിമയ സംവിധാനം തകർന്നാൽ യുദ്ധഭൂമിയിൽ മുന്നേറുന്ന ഇന്ത്യൻ കാലാൾപ്പട തകരും. എത്ര ശ്രമിച്ചിട്ടും പാകിസ്ഥാന് ഇന്ത്യയുടെ കോർ ഓഫ് സിഗ്നൽ വിങിനെ തകർക്കാനായില്ല. ബങ്കറിനുള്ളിലാണ് സിഗ്നൽ സംവിധാനങ്ങൾ സജ്ജമാക്കുന്നത്. ആന്റീനമാത്രം പുറത്തുകാണും. വെടിയുതിർത്ത് കാലാൾപ്പട മുന്നേറുമ്പോൾ സിഗ്നൽ സംവിധാനമുൾപ്പെടെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റും. ഒടുവിൽ ഇന്ത്യയുടെ പ്രഹരത്തെ തടുക്കാനാവാതെ പാകിസ്ഥാൻ സൈന്യം പിൻമാറി. ഇന്ത്യ കാർഗിൽ തിരിച്ചുപിടിച്ചു.
തുടർച്ചയായി 84 ദിവസം ഓക്സിജന്റെ അളവ് കുറഞ്ഞ സ്ഥലത്ത് മൈനസ് നാൽപത് ഡിഗ്രി കൊടുംതണുപ്പിലാണ് കഴിഞ്ഞത്. യുദ്ധം അവസാനിച്ച് സൈനികർക്കുള്ള സ്പെഷ്യൽ ട്രെയിനിൽ നാട്ടിലേക്ക് മടങ്ങുമ്പോൾ പുഷ്പഹാരങ്ങളുമായി ജനങ്ങൾ സ്വീകരിച്ചത് മറക്കാനാവില്ല.
നീണ്ട 17 വർഷത്തെ ജോലിക്കുശേഷം ഹവിൽദാറായാണ് വിരമിച്ചത്. തുടർന്ന് കോട്ടയം മെഡിക്കൽകോളേജ് സെക്യൂരിറ്റിവിഭാഗം തലവനായി. ഇപ്പോൾ കോന്നി മെഡിക്കൽകോളേജിൽ അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസറാണ് കടുത്തുരുത്തി അറുനൂറ്റിമംഗലം മണലേൽ വീട്ടിൽ ജോയ്സ് ജേക്കബ്.
കാര്‍ഗിലിന്റെ ജ്വലിക്കുന്ന ഓര്‍മ്മയിൽ രാജ്യം. ഇന്ത്യന്‍ സൈന്യത്തിന്റെ അസാധാരണ ധീരതയുടെ അടയാളമായി കാർഗിൽ അടയാളപ്പെടുത്തിയിരിക്കുന്നു. രാജ്യം നേരിടേണ്ടി വന്ന അപകടഭീഷണിയെ ചെറുത്ത് തോൽപ്പിച്ച വിജയഭേരി മുഴങ്ങിയിട്ട് ഇന്ന് കാൽ നൂറ്റാണ്ടാകുന്നു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സമാധാന ഉടമ്പടിയായിരുന്നു 1999 ഫെബ്രുവരി 21ന് ഒപ്പുവെച്ച ലാഹോര്‍ കരാര്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള […]
കാർഗിൽ സമരണയിൽ രാജ്യം. ദ്രസയിലെ യുദ്ധസ്മാരകത്തിൽ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വീരമൃത്യു വരിച്ച സൈനികർക്ക് ആദരം അർപ്പിച്ച് പ്രധാനമന്ത്രി. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ചവർ അമരത്വം നേടിയവരെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഓരോ സൈനികന്റെയും ത്യാഗം സ്മരിക്കുന്നെന്ന് പ്രധാനമന്ത്രി. ദ്രാസിലെ യുദ്ധസ്മാരകത്തിൽ എത്തി പുഷ്പചക്രം അര്‍പ്പിച്ച ശേഷം […]
കടുത്തുരുത്തി: കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ പി.എം.ജി.എസ്.വൈ പദ്ധതിയില്‍ റോഡുകൾ പുനർ നിർമിക്കുന്നതിനും നിര്‍മ്മാണം പൂര്‍ത്തിയാക്കി 5 വര്‍ഷം കഴിഞ്ഞ റോഡുകളുടെ പരിപാലനത്തിനുമായി 28.32 കോടി രൂപ കേന്ദ്ര ഗ്രാമീണ മന്ത്രാലയത്തില്‍ നിന്ന് അനുവദിച്ചതായി തോമസ് ചാഴികാടൻ എം പി. മാണികാവ് – വട്ടീന്തുങ്കല്‍ – വട്ടക്കുന്ന് റോഡ് (4.59 […]
Be the first to comment