കലൂർ സ്റ്റേഡിയം കൈമാറ്റ വിവാദം; GCDA യോഗം ഇന്ന്

കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം കൈമാറ്റം സംബന്ധിച്ചുണ്ടായ വിവാദങ്ങൾ ചർച്ച ചെയ്യാൻ ജിസിഡിഎ യോഗം ഇന്ന് ചേരും. ഇന്ന് രാവിലെ 10.30 ന് കടവന്ത്രയിലെ ജിസിഡിഎ ആസ്ഥാനത്താകും യോഗം നടക്കുക. അർജൻറീന ടീമിൻറെ മത്സരം കൊച്ചിയിൽ നടത്തുമെന്ന് പറഞ്ഞുകൊണ്ട് രംഗത്തുവന്ന സ്പോൺസർക്ക് സ്റ്റേഡിയം കൈമാറിയത്തിൽ വീഴ്ചകൾ ഉണ്ടായി എന്ന വിമർശനം യോഗത്തിൽ ചർച്ചയാവും. ജിസിഡിഎ ഭരണസമിതി യോഗത്തിൽ വിഷയം ഉന്നയിക്കപ്പെടാനാണ് സാധ്യത. കരാറിൽ ദുരൂഹതയുണ്ടെന്നുള്ള ആരോപണം കോൺഗ്രസ് സ്വീകരിക്കുന്നതിനിടയിലാണ് ഇന്ന് നിർണായക ജിസിഡിഎ യോഗം ചേരുന്നത്.

അന്താരാഷ്ട്ര മത്സരത്തിന്റെ പേരിൽ കൊച്ചിയിൽ ഡിസംബറിൽ നടക്കേണ്ടിയിരുന്ന ഐ എസ് എൽ മത്സരങ്ങൾ ഉൾപ്പെടെ ജിസിഡിഎയ്ക്ക് നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടോ എന്നതും ഇന്നത്തെ യോഗത്തിൽ ചർച്ചയാകും.അതേസമയം, യോഗം നടക്കുന്ന കടവന്ത്രയിലെ ജിസിഡിയെ ഓഫീസിലേക്ക് പ്രതിഷേധങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.മന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേഡിയം കൈമാറിയതെന്നാണ് ജിസിഡിഎ നൽകിയിരിക്കുന്ന വിശദീകരണം.

Be the first to comment

Leave a Reply

Your email address will not be published.


*