ഇന്ത്യന്‍ ബോക്‌സോഫീസില്‍ കത്തിപ്പടർന്ന് കാന്താര ചാപ്റ്റര്‍ 1; റെക്കോർഡ് കളക്ഷൻ

ഇന്ത്യന്‍ ബോക്‌സോഫീസില്‍ കത്തിക്കയറുകയാണ് കാന്താര ചാപ്റ്റര്‍ വണ്‍, പ്രദര്‍ശനത്തിനെത്തി ഒരാഴ്ച പിന്നിട്ടപ്പോഴേക്കും ചിത്രം 427 കോടി കളക്ഷണ്‍ നേടിയതായാണ് ലഭ്യമാവുന്ന പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഋഷഭ് ഷെട്ടി സംവിധായകനായും നടനും ബിഗ് സ്‌ക്രീന്‍ അടക്കിവാഴുന്ന ചിത്രം തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് വന്‍ ദൃശ്യവിരുന്നാണ് സമ്മാനിക്കുന്നത്. ചിത്രത്തിന് കേരളത്തിലടക്കം മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. ഓരോ ദിവസം കഴിയുന്തോറും പുതിയ ഉയരങ്ങള്‍ കീഴടക്കുന്ന ചിത്രം ഇപ്പോഴിതാ കാന്താരയുടെ തന്നെ കളക്ഷന്‍ മറികടന്നിരിക്കുകയാണ്. കാന്താരയുടെ കളക്ഷനാണ് വെറും ആറ് ദിവസം കൊണ്ട് കാന്താര ചാപ്റ്റര്‍ 1 മറികടന്നിരിക്കുന്നത്.

ഇക്കഴിഞ്ഞ രണ്ടാം തിയതിയാണ് കാന്താര ചാപ്റ്റര്‍ 1 തിയറ്ററുകളില്‍ എത്തിയത്. പ്രമുഖ ബോക്‌സ് ഓഫീസ് ട്രാക്കിം?ഗ് സൈറ്റായ സാക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം ആറ് ദിവസത്തെ ചിത്രത്തിന്റെ ആഗോളകളക്ഷന്‍ 425 കോടി രൂപയാണ്.

അതേസമയം ഇനി കാന്താര ചാപ്റ്റര്‍ 1ന് മുന്നിലുള്ളത് ഒരേയൊരു ചിത്രമാണ്. യാഷ് നായകനായി വന്ന കന്നടചിത്രം കെ ജി എഫ് ചാപ്റ്റര്‍ 2 ആണിത്. 425കോടി രൂപയാണ് ഈ പടത്തിന്റെ ഫൈനല്‍ കളക്ഷന്‍. കെജിഎഫ് 2വിനെ കാന്താര ചാപ്റ്റര്‍ 1 മറികടക്കുമോ ഇല്ലയോ എന്നാണ് ഇന്ത്യന്‍ ബോക്‌സോഫീസ് ഉറ്റുനോക്കുന്നത്.

കര്‍ണാടയ്ക്ക് പുറമെ ഹിന്ദിസംസ്ഥാനങ്ങളിലും ആന്ദ്ര, തെലുങ്കാന, സംസ്ഥാനങ്ങള്‍, തമിഴ്നാട്, കേരളം, വിദേശ വിപണികള്‍ എന്നിവിടങ്ങളിലും കാന്താര 2 മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുകയാണ്. 66.50 കോടി രൂപയാണ് ചിത്രത്തിന്റെ ഓവര്‍സീസ് കളക്ഷന്‍. ഇന്ത്യയിൽ ഗ്രോസ് കളക്ഷന്‍ 348.50 കോടിയായിരുന്നു. നെറ്റ് കളക്ഷന്‍ 291 കോടിയുമാണ്. കാന്താര ഒന്നാം ഭാഗം 44 കോടിയായിരുന്നു വിദേശത്തുനിന്നും നേടിയത്.

Be the first to comment

Leave a Reply

Your email address will not be published.


*