കാന്താര ആദ്യ ഭാഗം ഇറങ്ങിയപ്പോൾ ഓളമായിരുന്നെങ്കിൽ ഇന്ന് തിരമാല, ഫസ്റ്റ് ഡേ കളക്ഷൻ റിപ്പോർട്ട്

സിനിമാപ്രേമികൾ വളരെയധികം ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് കാന്താര ചാപ്റ്റർ 1 . റിഷബ് ഷെട്ടി സംവിധാനം ചെയ്തു നായകനായി എത്തുന്ന സിനിമ വലിയ ബജറ്റിൽ ആണ് ഒരുങ്ങിയത്. ആദ്യ ദിവസം പിന്നിടുമ്പോൾ ഗംഭീര പ്രതികരണങ്ങൾ ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. സോഷ്യൽ മീഡിയ മൊത്തം കാന്തര വൈബ് ആണ്. സിനിമയുടെ ഫസ്റ്റ് ഡേ കളക്ഷൻ റിപ്പോർട്ടുകളാണ് എത്തുന്നത്. ആദ്യം ദിനം ഇന്ത്യയിൽ നിന്ന് മാത്രം സിനിമ 60 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ.

ഗ്രോസ് അല്ല, മറിച്ച് നെറ്റ് കളക്ഷനാണ് ഇത്. ഏരിയകള്‍ തിരിച്ചുള്ള കളക്ഷന്‍ കണക്കുകള്‍ പിന്നാലെ എത്തും. ആദ്യ ഷോകൾ കഴിഞ്ഞതോട് കൂടി പോസറ്റീവ് റിവ്യൂ ആണ് സിനിമയ്ക്ക് ലഭിച്ചിരുന്നത്. ഇത് സിനിമയുടെ ടിക്കറ്റ് ബോക്കിങ്ങിനെയും സഹായിച്ചിട്ടുണ്ട്. ചൂടപ്പം പോലെയാണ് സിനിമയുടെ ടിക്കറ്റുകൾ വിറ്റഴിയുന്നത്. കേരളത്തിൽ നിന്ന് മാത്രം ചിത്രം 6 കോടിക്കടുത്ത് നേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സിനിമ ബോക്സ് ഓഫീസിൽ നിന്നും കൂളായി 1000 കോടി അടിച്ചെടുക്കുമെന്നും അഭിപ്രായമുണ്ട്. നടൻ ജയറാമിന്റെ വേഷത്തിനും മികച്ച അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്. കെ ജി എഫിന്റെ റെക്കോർഡിനെ കാന്താര മറികടക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

2022 ൽ റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും റിഷഭിനെ തേടിയെത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്.

കെജിഎഫ്, കാന്താര, സലാര്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള്‍ നിര്‍മിച്ച ഇന്ത്യയിലെ മുന്‍നിര പാന്‍-ഇന്ത്യ പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലെ ഫിലിംസാണ് കാന്താര ചാപ്റ്റര്‍ 1-ന്റെയും നിര്‍മാതാക്കള്‍. മലയാളത്തിന്റെ ജയറാമും സിനിമയിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം ഐമാക്സ് സ്‌ക്രീനുകളിലും പുറത്തിറങ്ങുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ഇതോടെ വലിയ കളക്ഷൻ സിനിമയ്ക്ക് നേടാനാകും എന്ന് തന്നെയാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.

Be the first to comment

Leave a Reply

Your email address will not be published.


*