നിമിഷപ്രിയ കേസ്; ‘വധശിക്ഷയ്ക്ക് മാപ്പ് നൽകാൻ ഇസ്ലാം പറയുന്നുണ്ടെന്ന് കുടുംബങ്ങളെ ബോധ്യപ്പെടുത്തി’; കാന്തപുരം

യെമനിലെ ജയിലിൽക്കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചതിലൂടെ മുഹമ്മദ് നബിയുടെ സന്ദേശമാണ് നടപ്പാതയെന്ന് കാന്തപുരം എപി അബൂബക്കർ മുസ്‍ലിയാർ. വധശിക്ഷയ്ക്ക് മാപ്പ് നൽകാൻ ഇസ്ലാം പറയുന്നുണ്ടെന്ന് കുടുംബങ്ങളെ ബോധ്യപ്പെടുത്തി. യെമനിലെ ചർച്ചകൾക്ക് നേതൃത്വം വഹിച്ച സുന്നി പണ്ഡിതൻ കേരളത്തിൽ എത്തുമെന്നും കാന്തപുരം അബൂബക്കർ മുസ്‍ലിയാർ സ്ഥിരീകരിച്ചു.

ആരെയും അറിയിക്കാതെ ഇത്തരം കാര്യങ്ങൾ ചെയ്തത്. എന്നാൽ ഇത് നമിഷ നേരം കൊണ്ട് ലോകം അത് അറിഞ്ഞു. എല്ലാവരെയും സഹായിക്കുക എന്ന ഇസ്ലാമിക തത്വമാണ് നടപ്പായതെന്ന് കാന്തപുരം പറഞ്ഞു. തലാലിന്റെ കുടുംബത്തോട് മാപ്പു നൽകാനാണ് താൻ അഭ്യർത്ഥിച്ചതെന്ന് കാന്തപുരം പറഞ്ഞു. അവിടുത്തെ മത പണ്ഡിതരും കോടതിയും മുഖേന അത് ചെയ്തുവെന്ന് അദേഹം പറഞ്ഞു.

എല്ലാവരെയും സഹായിക്കുക എന്ന ഇസ്ലാമിക തത്വമാണ് നടപ്പായത്. അതേസമയം സെപ്റ്റംബർ നാലിനാകും സുന്നി പണ്ഡിതൻ ഷെയ്ഖ് ഒമർ ബിൻ ഹഫീദ് കേരളത്തിലെത്തുക. അദേഹത്തിനായുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തുകഴിഞ്ഞുവെന്ന് കാന്തപുരം എപി അബൂബക്കർ മുസ്‍ലിയാർ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*