
മലയാള സിനിമയിലെ സംഘടനകൾക്കിടയിൽ വീണ്ടും തർക്കം ഉടലെടുക്കുന്നു. ‘കാന്താരാ 2’ എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ഫിയോക്കിന് (FIEOK) കത്തയച്ചു. ഇനിയും സഹകരിക്കില്ലെന്ന കടുത്ത മുന്നറിയിപ്പാണ് കത്തിലുള്ളത്.
‘കാന്താരാ 2’ വിന്റെ റിലീസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഫിയോക് ഇടപെടേണ്ടതില്ലെന്ന് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ കത്തിൽ വ്യക്തമാക്കുന്നു. വിതരണക്കാർ മുടക്കുമുതലിന്റെയും സിനിമയുടെ മൂല്യത്തിന്റെയും അടിസ്ഥാനത്തിലാണ് റിലീസ് സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കുന്നത്.
മുൻപ് തർക്കങ്ങളുണ്ടായപ്പോൾ ഇരു കൂട്ടരും ഒരുമിച്ചിരുന്ന് പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ധാരണയിലെത്തിയിരുന്നു. എന്നാൽ ഈ ധാരണ ലംഘിച്ച് ഫിയോക് അംഗങ്ങൾക്ക് റിലീസ് തടസ്സപ്പെടുത്താൻ സന്ദേശം നൽകിയതിലും പരസ്യ പ്രസ്താവന നടത്തിയതിലും കത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. തർക്കം പരിഹരിക്കാതെ ‘കാന്താരാ 2’ വിന്റെ റിലീസ് തടസ്സപ്പെടുത്തിയാൽ ഫിയോക്കുമായി ഇനി സഹകരിക്കില്ലെന്നും ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ മുന്നറിയിപ്പ് നൽകി.
Be the first to comment