‘മറ്റുസ്ഥലങ്ങളിലെ മാലിന്യം കാണിച്ച് ആറ്റുകാൽ പൊങ്കാലയിലെ മാലിന്യമെന്ന് സ്ഥാപിക്കാൻ ശ്രമം’; കരമന ജയൻ

മറ്റുസ്ഥലങ്ങളിലെ മാലിന്യം കാണിച്ച് ആറ്റുകാൽ പൊങ്കാലയിലെ മാലിന്യമെന്ന് സ്ഥാപിക്കാൻ ശ്രമമെന്ന് ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ്‌ കരമന ജയൻ. പൊങ്കാല കഴിഞ്ഞ ശേഷം നഗരം കൃത്യമായി ശുചീകരിച്ചു. കോർപറേഷൻ അധികാരം കൈവിട്ടുപോയതിലെ നിരാശയാണ് സിപിഐഎമ്മിന്. ആറ്റുകാൽപൊങ്കാല അട്ടിമറിക്കാൻ വേണ്ടി സിപിഐഎം കുടിവെള്ളത്തിന് ക്ഷാമമുണ്ടാക്കിയെന്നും കരമന ജയൻ ആരോപിച്ചു.

ശിവൻകുട്ടിയും റഹീമും പിച്ചും പേയും പറയുന്നുവെന്ന് കരമന ജയൻ പറഞ്ഞു. ബിജെപി ഭരണസമിതിയെ എതിർക്കാൻ എന്തൊക്കെയോ വിളിച്ചുപറയുന്നു. രണ്ട് മാസം കൊണ്ട് ഭരണസമിതി പരിഷ്കാരങ്ങൾ വരുത്തി. നഗരത്തെ നശിപ്പിക്കാൻ ശ്രമിച്ചവർക്ക് നഗരത്തിൽ സ്ഥാനമുണ്ടാകില്ല. ബിജെപിക്ക് ആലസ്യമെന്ന വാദം റഹീം മനസ്സിൽ വെച്ചാൽ മതിയെന്ന് കരമന ജയൻ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം സെൻട്രലിൽ മത്സരിക്കാൻ ആഗ്രഹമുണ്ടെന്നും കരമന ജയൻ പറഞ്ഞു. പാർട്ടി പറഞ്ഞാൽ മാത്രം മത്സരിക്കും. പാർട്ടി മത്സരിക്കേണ്ടെന്ന് പറഞ്ഞാൽ മത്സരിക്കില്ലെന്ന് അദേഹം വ്യക്തമാക്കി. വിജയ സാധ്യത പരിഗണിച്ചാണ് സ്ഥാനാർഥി നിർണയം. തീരുമാനമെടുക്കേണ്ടത് കേന്ദ്ര നേതൃത്വം. താൻ നേതൃത്വത്തെ താത്പര്യം അറിയിച്ചിട്ടില്ലെന്ന് അദേഹം പറഞ്ഞു. തിരുവനന്തപുരം നഗരത്തിലെ നാല് മണ്ഡലങ്ങളിലും ബിജെപി വിജയിക്കുമെന്ന് കരമന ജയൻ കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*