കരൂർ ദുരന്തം; വിജയ്യുടെ മൊഴിയെടുപ്പ് പൂർത്തിയായി

കരൂർ ദുരന്തത്തിൽ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്യുടെ മൊഴിയെടുപ്പ് പൂർത്തിയായി. ഡൽഹി സിബിഐ ഓഫീസിൽ നേരിട്ടെത്തിയാണ് വിജയ് മൊഴി നൽകിയത്. മൊഴിയെടുപ്പ് നടപടികൾ വീഡിയോയിൽ പകർത്തിയില്ലെന്നാണ് വിവരം.

കരൂർ പരിപാടിയുടെ പൂർണ്ണ ഉത്തരവാദിത്വം ആരെയാണ് ഏൽപ്പിച്ചത്? പരിപാടിക്ക് ലഭിച്ച അനുമതികൾ എന്തൊക്കെ ആയിരുന്നു.തദ്ദേശ ഭരണകൂടവുമായി മുൻകൂട്ടി എന്തെങ്കിലും അപകടസാധ്യത വിലയിരുത്തിയിരുന്നോ. കുടിവെള്ളം പോലുള്ള അടിസ്ഥാന ക്രമീകരണങ്ങൾ ഒരുക്കിയിരുന്നോ? വേദിയിൽ ഏഴു മണിക്കൂർ വൈകിയെത്തിയതിന്റെ കാരണം എന്താണ്? അപകടത്തെക്കുറിച്ച് എപ്പോഴാണ് വിജയ് അറിഞ്ഞത്.

വിജയ് വേദിയിൽ എത്തിയതിന്റെയും മടങ്ങിയതിന്റെയും കൃത്യമായ സമയം എത്രയായിരുന്നു തുടങ്ങിയ നിരവധി ചോദ്യങ്ങളാണ് സിബിഐ ചോദിച്ചത്. നാളെ വൈകിട്ടോടെ ആയിരിക്കും വിജയ് ചെന്നൈയിലേക്ക് മടങ്ങുക.

Be the first to comment

Leave a Reply

Your email address will not be published.


*