“കരുതൽ” ഫെബ്രുവരി 6-ന് പ്രദർശനത്തിനെത്തുന്നു

പ്രശാന്ത് മുരളിയെ നായകനാക്കി ഡ്രീംസ് ഓൺ സ്ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോമി ജോസ് കൈപ്പാറേട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന “കരുതൽ” ഫെബ്രുവരി ആറിന് പ്രദർശനത്തിനെത്തുന്നു. ഡൽഹി മലയാളി ഐശ്വര്യ നന്ദൻ നായികയാവുന്ന ഈ ചിത്രത്തിൽ കോട്ടയം രമേശ്,സുനിൽ സുഖദ,സിബി തോമസ്,ട്വിങ്കിൾ സൂര്യ, സോഷ്യൽ മീഡിയ താരം ആദർശ് ഷേണായി,വർഷ വിക്രമൻ തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു.

തിരക്കഥയെഴുതിയ സാബു ജെയിംസ് തന്നെ ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നു.മൂന്ന് രാജ്യങ്ങളിയായി (ഇന്ത്യ ,യുഎസ്ഐ, അയർലൻഡ് ) ‘കരുതലി’ന്റെ ചിത്രീകരണം പൂർത്തിയായത്. ഷൈജു കേളന്തറ, ജോസ് കൈപ്പാറേട്ട്, സ്‌മിനേഷ് എന്നിവരുടെ വരികൾക്ക് ജോൺസൻ മങ്ങഴ സംഗീതം പകരുന്നു. പ്രസീത ചാലക്കുടി, പ്രദീപ് പള്ളുരുത്തി, കെസ്റ്റർ, ബിന്ദുജ പി ബി, റാപ്പർ സ്മിസ് എന്നിവരാണ് ഗായകർ. എല്ലാം ഗാനങ്ങളും തന്നെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങിൽ ആണ്.

ബിജിഎം-അനിറ്റ് പി ജോയി, ഡിഐ- മുഹമ്മദ് റിയാസ്, സോങ്ങ് പ്രോഗ്രാമിങ്- റോഷൻ, പ്രൊഡക്ഷൻ കൺട്രോളർ – സ്റ്റീഫൻ ചെട്ടിക്കൻ,എഡിറ്റർ- സന്ദീപ് നന്ദകുമാർ , അസോസിയേറ്റ് ഡയറക്ടർ-സുനീഷ് കണ്ണൻ, അസോസിയേറ്റ് ക്യാമറാമാൻ- വൈശാഖ് ശോഭന കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സഞ്ജു സൈമൺ മാക്കിൽ, കല-റോബിൻ സ്റ്റീഫൻ, കോ-പ്രൊഡ്യൂസേഴ്സ്- ശാലിൻ ഷീജോ കുര്യൻ പഴേമ്പള്ളിയിൽ, സ്റ്മാത്യു മാപ്ലേട്ട്,ജോ സ്റ്റീഫൻ,ടോമി ജോസഫ്, കോർഡിനേറ്റർ – ബെയ്ലോൺ അബ്രഹാം,മേക്കപ്പ്- പുനലൂർ രവി, അസോസിയേറ്റ് മേക്കപ്പ്-അനൂപ് ജേക്കബ്,കോസ്റ്റ്യൂംസ്- അൽഫോൻസ് ട്രീസ പയസ്,റെക്കോഡിസ്റ്റ് – രശാന്ത് ലാൽ മീഡിയ, ടൈറ്റിൽ-സത്യൻസ്, പരസ്യകല-ആർക്രീയേറ്റീവ്സ്, പി ആർ ഒ-എ എസ് ദിനേശ്,മനു ശിവൻ.

Be the first to comment

Leave a Reply

Your email address will not be published.


*