നിയമസഭ തിരഞ്ഞെടുപ്പിൽ കാസർഗോട്ടെ എ ക്ലാസ് മണ്ഡലങ്ങളെ ബിജെപി സംസ്ഥാന നേതാക്കൾ പരിഗണിക്കണമെന്ന് ബിജെപി കാസർഗോഡ് ജില്ലാ പ്രസിഡന്റ് എം എൽ അശ്വിനി . കാസർഗോഡും മഞ്ചേശ്വരവും സംസ്ഥാന നേതാക്കൾ മത്സരിക്കണം.
കെ സുരേന്ദ്രൻ, എം ടി രമേശ്, ശോഭ സുരേന്ദ്രൻ എന്നിവരിൽ ആരെങ്കിലും മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയാകും എന്നാണ് പ്രതീക്ഷ. ജില്ലയിലെ വിഭാഗീയ പ്രവർത്തനങ്ങൾ തിരെഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ബിജെപി കാസർഗോഡ് ജില്ലാ പ്രസിഡന്റ് എം എൽ അശ്വിനി പറഞ്ഞു.
താൻ ലോക്സഭയിൽ മത്സരിക്കുമ്പോഴും പാർട്ടിയ്ക്കുള്ളിൽ എതിർശബ്ദങ്ങൾ ഉണ്ടായിരുന്നു. അപസ്വരങ്ങൾ ഉയർത്തുന്നത് വ്യക്തിതാല്പര്യങ്ങൾ ഉള്ളവരെന്നും മഞ്ചേശ്വരത്തും കാസർഗോഡും വിജയസാധ്യതയുള്ള സ്ഥാനാർഥിയുണ്ടാവുമെന്നും എം എൽ അശ്വിനി വ്യക്തമാക്കി.



Be the first to comment