‘തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ മത്സരിക്കാൻ യോഗ്യൻ’; കെസി ജോസഫ്

പുതുപ്പള്ളിയിൽ മത്സരിക്കാൻ എന്തുകൊണ്ടും യോഗ്യൻ ചാണ്ടി ഉമ്മനെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെസി ജോസഫ്. താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും, യുവാക്കൾക്ക് കൂടുതൽ അവസരം നൽകണമെന്നും കെസി ജോസഫ് പറഞ്ഞു. 2021ൽ മത്സരിക്കുന്നില്ല എന്ന് തീരുമാനമെടുത്തതാണ് ആ തീരുമാനത്തിൽ മാറ്റമില്ലെന്ന് അദേഹംപറഞ്ഞു.

സംഘടനാ രംഗത്ത് സജീവമായി നൽകാനാണ് തീരുമാനിച്ചത് അങ്ങനെ തുടരും. ദീർഘകാലം എംഎൽഎ ആയിരുന്നതാണ് ആ ജനറേഷന്റെ കാലം കഴിഞ്ഞു. പാർട്ടിയെ തിരിച്ചുകൊണ്ടുവരാൻ പൂർണമായും പ്രവർത്തിക്കുമെന്ന് കെ സി ജോസഫ് വ്യക്തമാക്കി. മുന്നണിയെ ശക്തിപ്പെടുത്താനുള്ള നടപടികൾ ഉണ്ടാകും. ആരെയും തടയില്ല വരാൻ ആഗ്രഹമുള്ളവർക്ക് വരാം. എന്നാൽ പിന്നാലെ ചെന്ന് വിളിക്കുമെന്ന് കരുതേണ്ടെനുന്നും കെ സി ജോസഫ് കൂട്ടിച്ചേർത്തു.

കേരള കോൺഗ്രസ് എമ്മിന്റെ ആവശ്യം ഇപ്പോൾ യുഡിഎഫിന് ഇല്ലെന്നും അദേഹം അഭിപ്രായപ്പെട്ടു. അവരെ തിരിച്ചു കൊണ്ടു വരുന്നത് അജണ്ടയിൽ പോലുമില്ല. കേരള കോൺഗ്രസ് എല്ലാ യുഡിഎഫിന് മുന്നോട്ട് പോകാൻ സാധിക്കും. അവർ വന്നാലേ ജയിക്കു എന്ന നിലപാട് തെറ്റാണ്. അവർ വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുകയും ഇല്ലെന്ന് കെസി ജോസഫ് വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*