‘മുഖ്യമന്ത്രി വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നു; മാറാട് കേരളം മറക്കാൻ ആഗ്രഹിക്കുന്ന കാര്യം’; കെ.സി വേണുഗോപാൽ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെസി വേണു​ഗോപാൽ. ഇടതുപക്ഷം പരാജയത്തിൻ്റെ പാഠം പടിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നുവെന്നും കെസി വേണു​ഗോപാൽ വിമർശിച്ചു. ഡൽഹിയിലെ ബോസുമാരെ തൃപ്തി പെടുത്താനാണ് പിണറായി ശ്രമിക്കുന്നതെന്ന് അദേഹം കുറ്റപ്പെടുത്തി.

മാറാട് കലാപം കേരളം മറക്കാൻ ആഗ്രഹിക്കുന്ന കാര്യമാണ്. അത്തരം കലാപം ആവർത്തിക്കാതിരിക്കാനാണ് ശ്രമിച്ചത്. അവിടെ രാഷ്ട്രീയ കച്ചവടത്തിന് വന്നത് പിണറായി വിജയനാണെന്ന് കെസി വേണു​ഗോപാൽ പറഞ്ഞു. മുന്നണിയിൽ ആരൊക്കെ ഉണ്ടെന്ന് യുഡിഎഫ് രഹസ്യമാക്കി വെക്കാറില്ല. യുഡിഎഫ് അധികാരത്തിൽ വരുമെന്നും ജനങ്ങൾക്ക് വേണ്ടി ഭരിക്കുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം ഭരിക്കുമെന്ന ബാലന്റെ പ്രസ്താവനയ്ക്കും കെസി വേണു​ഗോപാൽ മറുപടി പറഞ്ഞു. യുഡിഎഫ് ഭരിക്കുന്നത് ജനങ്ങൾക്കു വേണ്ടിയാവുമെന്നും ആഭ്യന്തരം ഭരിക്കുന്നത് കേരളത്തിലെ ജനങ്ങൾക്ക് വേണ്ടിയാവുമെന്നും അദേഹം വ്യക്തമാക്കി. എ. കെ ബാലൻ്റെത് ബാലിശമായ പ്രസ്താവനയാണെന്ന് അദേഹം കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*