കേരളാ കോണ്‍ഗ്രസ് എം യുഡിഎഫിലേക്കെന്ന വാർത്തകളിൽ പ്രതികരിച്ച് കെ സി വേണുഗോപാൽ. കേരള കോൺഗ്രസ് ( എം ) തീരുമാനം പറയട്ടെ, അവർ യു.ഡി.എഫിലേക്ക് വരാൻ തീരുമാനിച്ചാൽ കോൺഗ്രസിൻ്റെ തീരുമാനം പറയുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ യാതൊരു ചർച്ചയും നടത്തിയിട്ടില്ല. ഹൈക്കമാൻഡ് ജോസ് കെ മാണിയുമായി ചർച്ച നടത്തിയതായി അറിയില്ല. യുഡിഎഫ് മികച്ച വിജയം നേടും. ഈ സാഹചര്യത്തിൽ ആര് കൂടെച്ചേരാൻ ആഗ്രഹിച്ചാലും ചർച്ച ചെയ്യുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.



Be the first to comment