
സണ്ണി ജോസഫ് ധീരനായ നേതാവെന്ന് കെ സി വേണുഗോപാൽ എം പി. കെപിസിസിയുടെ ചുമതല അദ്ദേഹം ഭംഗിയായി നിർവ്വഹിക്കുമെന്ന് തികഞ്ഞ ആത്മവിശ്വാസം ഉണ്ട്. കുട്ടിക്കാലം മുതൽ തന്റെ കൈ പിടിച്ച് കൂടെ നിന്ന ആളാണ് സണ്ണി ജോസഫ്. പേരാവൂരിൽ നിന്നും തുടർച്ചയായി മൂന്ന് തവണയും എല്ലാ വെല്ലുവിളികളും അതിജീവിച്ചുകൊണ്ട് ജയിക്കുക മാത്രമല്ല കണ്ണൂർ ജില്ലയിലെ കോൺഗ്‌സിനെ കെട്ടിപ്പടുക്കാൻ ഏറ്റവും വിലപ്പെട്ട സംഭാവനകൾ ചെയ്ത ആളെയാണ് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി കേരളത്തിന്റെ ചുമതല ഏറ്റെടുത്തിരിക്കുന്ന സണ്ണി ജോസഫെന്ന് കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു. കെപിസിസി ഭാരവാഹികൾ സ്ഥാനമേറ്റെടുക്കുന്ന ചടങ്ങിലാണ് പരാമർശം.
കേരളത്തിൽ അടുത്ത സർക്കാർ യുഡിഎഫിന്റേതായിരിക്കും ആ ഉത്തരവാദിത്വമാണ് പുതിയ ടീമിനുള്ളത്. ഒറ്റകെട്ടായി മുന്നോട്ട് പോകും മറ്റ് ചിന്തകൾക്ക് ഒരു പ്രസക്തി ഇല്ലെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി. കെപിസിസി പുതിയ ടീം ഡൽഹിക്ക് പോകും നാളെ അഖിലേന്ത്യാ നേതാക്കളുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, നേട്ടങ്ങൾ എന്നി പറഞ്ഞുകൊണ്ടായിരുന്നു കെ സുധാകരൻ ചടങ്ങിൽ സംസാരിച്ചത്. ഭരണകൂടങ്ങളുമായി നോ കോംപ്രമൈസ് എന്നാണ് എന്റെ ശൈലി. ഇരട്ട ചങ്ക് ഉള്ളവരോടും നിലപാടിൽ മാറ്റമില്ല. ഗർഖയോടും രാഹുൽഗാന്ധിയോടും നന്ദി പറയുന്നു. വർക്കിംഗ് കമ്മിറ്റിയിലേക്ക് നിയോഗിച്ചതിനും നന്ദി. സണ്ണി ജോസഫ് എന്റെ അനുജനാണ്. സണ്ണിയുടെ രാഷ്ട്രീയ നേട്ടത്തിൽ അഭിമാനമുണ്ടെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.
തദ്ദേശ ഉപ തിരഞ്ഞെടുപ്പുകളിൽ മികച്ച വിജയം ഉണ്ടാക്കാൻ കഴിഞ്ഞു. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത് ഒരു പ്രശ്നമല്ല. പ്രവർത്തകർ ആണ് എന്റെ കരുത്ത്. സിപിഐഎമ്മിനെതിരെ ഒരു പടക്കുതിര ആയി ഞാൻ ഉണ്ടാകുമെന്നും കെ സുധാകരൻ പറഞ്ഞു. സണ്ണി ജോസഫിനൊപ്പം മൂന്ന് വർക്കിങ് പ്രസിഡന്റുമാരും ഇന്ദിരാ ഭവനിൽ എത്തി ചുമതലകൾ ഏറ്റെടുത്തു.
Be the first to comment