കോട്ടപ്പുറം:കെസിബിസി പ്രോ-ലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില് നടത്തുന്ന ജീവസംരക്ഷണ സന്ദേശ യാത്രയ്ക്കു കോട്ടപ്പുറം രൂപതയില് പറവൂര് ഡോണ് ബോസ്കോ നഴ്സിംഗ് സ്കൂളിലും കോട്ടപ്പുറം സെന്റ് മൈക്കിള്സ് കത്തീഡ്രലിലും സ്വീകരണം നല്കി.
കെസിബിസി ഫാമിലി കമ്മീഷന്റെയും പ്രോ-ലൈഫ് സമിതിയുടെയും ഡയറക്ടര് റവ. ഡോ. ക്ലീറ്റസ് കതിര്പറമ്പില്, പറവൂര് ഡോണ് ബോസ്കോ ആശുപത്രി അസോസിയേറ്റ് ഡയറക്ടര് ഫാ. ഷിബിന് കൂളിയത്ത്, കോട്ടപ്പുറം സെന്റ് മൈക്കിള്സ് കത്തീഡ്രല് വികാരി ഫാ. ജാക്സണ് വലിയപറമ്പില്, പറവൂര് ഡോണ് ബോസ്കോ പള്ളിവികാരി ഫാ. ജോയ് കല്ലറക്കല്.
പറവൂര് സെന്റ് ജോസഫ് കൊത്തലംഗോ പള്ളി വികാരി ഫാ. ആന്റണി റെക്സന് പിന്റോ, പ്രോ-ലൈഫ് സംസ്ഥാന ജനറല് സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടന്, കെ സിബിസി സംസ്ഥാന പ്രൊ-ലൈഫ് കോ-ഓര്ഡിനേറ്റര് സാബു ജോസ്, വൈസ് ക്യാപ്റ്റന് മാര്ട്ടിന് ന്യൂനസ്, സിസ്റ്റര് മേരി ജോര്ജ്, കോട്ടപ്പുറം രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര് ഫാ. നിമേഷ് അഗസ്റ്റിന് കാട്ടാശ്ശേരി എന്നിവര് പ്രസംഗിച്ചു. ജീവ വിസ്മയം മാജിക് ഷോ ജോയ്സ് മുക്കുടം അവതരിപ്പിച്ചു.
തിരുവനന്തപുരം: പൊള്ളുന്ന ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി വേനൽ മഴ പെയ്യുമെന്ന് പ്രവചനം. മാർച്ച് 22ന് എല്ലാ ജില്ലകളിലും മഴ പെയ്യുമെന്നാണ് അറിയിപ്പ്. അടുത്ത നാല് ദിവസത്തെ മഴ സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. നാളെ പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, […]
തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും പുറപ്പെടുത്ത 4 ട്രെയിൻ സർവീസുകളിൽ മാറ്റം. റൂർക്കി – ദിയോബന്ദ് റൂട്ടിൽ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് സർവീസ് റദ്ദാക്കിയത്. ജൂൺ 28-ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന കൊച്ചുവേളി – ഋഷികേശ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് റദ്ദാക്കി. ജൂലൈ 1-ന് അവിടെ നിന്ന് തിരിച്ച് പുറപ്പെടുന്ന യാത്രയും റദ്ദാക്കിയതായി […]
Be the first to comment