
കോഴിക്കോട്: കേരള എഞ്ചിനിയറിങ് പ്രവേശനം (കീം) ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവാണ് ഫലപ്രഖ്യാപനം നടത്തിയത്. രാജ്യത്ത് ഉടനീളം 138 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. ഫാര്‍മസി വിഭാഗത്തില്‍ 67,505 പേരുടെ ലിസ്റ്റില്‍ നിന്ന് 27841 പേര്‍ യോഗ്യത നേടി. എഞ്ചിനീയറിങ് വിഭാഗത്തില്‍ 86549 പേർ പരീക്ഷ എഴുതി. 76230 പേർ യോഗ്യത നേടി ഏറ്റവും അനുയോജ്യമായ രീതിയിലാണ് മാര്‍ക്ക് ഏകീകരണം നടത്തിയതെന്നും മന്ത്രി പറഞ്ഞു.
എന്‍ജിനീയറിങ് വിഭാഗത്തില്‍ മൂവാറ്റുപുഴ സ്വദേശി ജോണ്‍ ഷിനോജിനാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക്- ഹരികൃഷ്ണന്‍ ബൈജു, ചേറായി എറണാകുളം. മൂന്നാം റാങ്ക്- അക്ഷയ് ബിജു ബി എന്‍, കോഴിക്കോട്. നാലാം റാങ്ക്- അഖില്‍ സയാന്‍, തിരൂരങ്ങാടി, മലപ്പുറം. അഞ്ചാം റാങ്ക്- ജോഷ്വാ ജേക്കബ് തോമസ്, കവടിയാര്‍, തിരുവനന്തപുരം. ആറാം റാങ്ക്- എമില്‍ ഐപ്പ് സക്കറിയ, കുടപ്പനക്കുന്ന്, തിരുവനന്തപുരം. ഏഴാം റാങ്ക് – മഹിര്‍ അലി ടി, പന്തീരാങ്കാവ്, കോഴിക്കോട്. എട്ടാം റാങ്ക്- ഡാനി ഫിറാസ്, മലാപ്പറമ്പ്, കോഴിക്കോട്. ഒമ്പതാം റാങ്ക്- ദിയ രൂപിയ, കൊല്ലം. പത്താം റാങ്ക്- ജയാഷ് മുഹമ്മദ്, കെ , മലപ്പുറം.
പെണ്‍കുട്ടികളില്‍ ഉയര്‍ന്ന റാങ്ക് ദിയ രൂപിയ ബി ആറിനാണ്. 13ാം റാങ്ക് നേടിയത് ബാഗ്ലൂര്‍ സ്വദേശിന അനന്യ രാജീവിനാണ്. പട്ടികജാതി വിഭാഗത്തില്‍ ഒന്നാം റാങ്ക് -ഹൃദിന്‍ എസ് ബിജു- കാസര്‍കോഡ്. രണ്ടാം റാങ്ക്- അനന്ത കൃഷ്ണന്‍ ബി മുട്ടട. പട്ടിക വര്‍ഗത്തില്‍ ഒന്നാം റാങ്ക്- ശബരീനാഥ് കെ എസ് കോട്ടയം. രണ്ടാം റാങ്ക്- ഗൗരികൃഷ്ണന്‍ ആര്‍ ബി കാസര്‍കോട്
കീം ഫലം എങ്ങനെ പരിശോധിക്കാം
ലോഗിൻ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ഓൺലൈനായി ഫലം പരിശോധിക്കാം.
- cee.kerala.gov.in ആയ ഒഫിഷ്യൽ വെബ്‌സൈറ്റിൽ കേറുക.
- കീം ക്യാൻ്റ്ഡോയ്‌റ്റ് പോർട്ടലിൽ കയറിയതിന് ശേഷം ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ആക്‌സസ് (ലോഗിൻ) ചെയ്യുക.
- കീം 2025 റിസൾട്ട് എന്ന പേരിൽ പുതിയ പോർട്ടൽ വരുന്നതായിരിക്കും. അതിൽ റിസൾട്ട് അറിയാൻ സാധിക്കും.
- ശേഷം അത് ഡൗണ്‍ലോഡ് ചെയ്‌ത് സൂക്ഷിക്കാവുന്നതാണ്.
നേരത്തേ, തമിഴ്‌നാട് മോഡല്‍ മാര്‍ക്ക് ഏകീകരണം നടപ്പാക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. പുതിയ തീരുമാനപ്രകാരം കേരള സിലബസില്‍ പഠിച്ചവര്‍ക്ക് മാര്‍ക്ക് കുറയില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. കേരള സിലബസില്‍ പ്ലസ് ടുവില്‍ കൂടുതല്‍ സ്‌കോര്‍ ചെയ്‌ത കുട്ടികള്‍ക്ക് പോലും ഏകീകരണത്തില്‍ മാര്‍ക്ക് നഷ്‌ടമാകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പുതിയ മാറ്റം.
നിലവിൽ അഞ്ച് മാറ്റങ്ങളാണ് വിദഗ്‌ധ സമിതി നിര്‍ദേശിച്ചത്.. ഹയര്‍ സെക്കന്‍ഡറി മാര്‍ക്കും കീമിലെ സ്‌കോറും ചേര്‍ത്തായിരുന്നു നിലവിലെ ഏകീകരണം. എന്നാൽ പുതിയ ഫോര്‍മുല അനുസരിച്ച് സിബിഎസ്ഇ, കേരള, ഐസിഎസ്ഇ വിദ്യാര്‍ഥികള്‍ക്കായാലും പരീക്ഷയുടെ മൊത്തം മാര്‍ക്ക് ചേര്‍ത്ത് കൊണ്ടായിരിക്കും ഏകീകരണം ഉണ്ടായത്.
യോഗ്യത പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് കിട്ടിയാലും ഏകീകരണത്തില്‍ മാർക്ക് കുറയില്ല. നീറ്റ് ഫലം വന്ന് മൂന്നാഴ്‌ച കഴിഞ്ഞിട്ടും കീം ഫലം വരാത്തതില്‍ വിദ്യാര്‍ഥികള്‍ കടുത്ത ആശങ്കയിലായിരുന്നു. അതിനിടെയാണ് മാര്‍ക്ക് ഏകീകരണ ഫോര്‍മുല സര്‍ക്കാര്‍ അംഗീകരിച്ചത്. അതേസമയം അപേക്ഷയില്‍ ന്യൂനതകളുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ജൂലൈ മൂന്ന് വരെ സമയം അനുവദിച്ചിട്ടുണ്ട്.
Be the first to comment