ഇലത്താള കലാകാരന്‍ കീനൂര്‍ മണികണ്ഠന്‍ വാഹനാപകടത്തില്‍ മരിച്ചു

തൃശൂര്‍: പ്രശസ്ത ഇലത്താള കലാകാരന്‍ കീനൂര്‍ മണികണ്ഠന്‍(41) വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ ഭാഗമായിരുന്ന കലാകാരനാണ്. നായരങ്ങാടി സ്വദേശിയാണ്.

ഞായര്‍ രാത്രി കല്ലൂര്‍ പാടം വഴിയിലാണ് അപകടം. സ്‌കൂട്ടര്‍ മറിഞ്ഞ് റോഡരികില്‍ ചലനമറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസും നാട്ടുകാരും ചേര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പുതുക്കാട് പൊലീസ് തുടര്‍നടപടി സ്വീകരിച്ചു. ഏഷ്യാഡ് ശശിമാരാരുടെ ശിഷ്യനായിരുന്നു. മട്ടന്നൂര്‍ ഉദയന്‍ നമ്പൂതിരിയുടെ കീഴില്‍ ചെണ്ടയും അഭ്യസിച്ചിരുന്നു. നീതുവാണ് ഭാര്യ. നിരഞ്ജന, നിരഞ്ജന്‍ എന്നിവര്‍ മക്കളാണ്.

 

Be the first to comment

Leave a Reply

Your email address will not be published.


*