കെഎസ്ആർടിസി ബസിന് മുന്നിൽ കുപ്പിവെള്ളം സൂക്ഷിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ നടപടി. പൊൻകുന്നം യൂണിറ്റിലെ ഡ്രൈവർ സജീവ് കെ എസിനെ തൃശൂർ യൂണിറ്റിലേക്ക് സ്ഥലം സ്ഥലംമാറ്റി. കുപ്പിവെള്ളം കൂട്ടിയിട്ടതിന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ വാഹനം തടഞ്ഞ് ശകാരിച്ചിരുന്നു.
വാഹനത്തിൽ മാലിന്യം നിക്ഷേപിക്കരുതെന്നും വൃത്തിയായി സൂക്ഷിക്കണമെന്നും കർശന നിർദേശം ഉള്ളതാണെന്നും ഇത് പാലിക്കാത്ത ഡ്രൈവർക്കും കണ്ടക്ടർക്കും എതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. പൊതുഗതാഗത സംവിധാനമാണെന്നും ബസുകൾ വൃത്തിയായി സൂക്ഷിക്കാൻ ജീവനക്കാർക്കും ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി പറഞ്ഞു.



Be the first to comment