എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണത്തിൽ എൻഎസ്എസ് മാനേജ്‌മെന്റിന് അനുകൂലമായ വിധി മറ്റ് മാനേജ്‌മെന്റുകൾക്കും ബാധകമാക്കണമെന്ന് കേരളം സുപ്രിംകോടതിയിൽ. ഇക്കാര്യം ആവശ്യപ്പെട്ട് അപേക്ഷ ഫയൽ ചെയ്തു. എൻഎസ്എസ് മാനേജ്‌മെന്റിന് അനുകൂലമായ വിധി മറ്റ് മാനേജ്‌മെന്റുകൾക്കും ബാധകം ആകുന്നതാണ് നീതിയുക്തമെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചു.
ഭിന്നശേഷി സംവരണം തസ്തികകൾ ഒഴിപ്പിച്ചിട്ട ശേഷം മറ്റ് നിയമനങ്ങൾ അംഗീരകരിക്കണമെന്ന എൻഎസ്എസ് മാനേജ്‌മെന്റിന്റെ ഹർജിയിൽ കഴിഞ്ഞ മാർച്ചിലാണ് സുപ്രീംകോടതി ഉത്തരവിട്ടത്. കഴിഞ്ഞ ദിവസം ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലേക്ക് വന്നെങ്കിലും മറ്റൊരു ദിവസത്തേക്ക് പരിഗണിക്കാൻ മാറ്റുകയായിരുന്നു.
ക്രൈസ്തവ മാനേജ്മെന്റുകൾ വലിയ എതിർപ്പ് ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്. നിലവിൽ ഭിന്നശേഷിക്കാർക്കുള്ള തസ്തികകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്ത എയ്‌ഡഡ് സ്‌കൂൾ മാനേജ്‌മെന്റുകൾക്ക് ആണ് എൻഎസ്എസ് വിധി ബാധകമാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നത്.



Be the first to comment