‘വിഎസ് നേരിൻ്റെയും സഹനത്തിൻ്റെയും പ്രതീകം’; വി എസ് അച്യുതാനന്ദന് ചരമോപചാരം അർപ്പിച്ച് നിയമസഭ

വി എസ് അച്യുതാനന്ദന് ചരമോപചാരം അർപ്പിച്ച് നിയമസഭ. നേരിൻ്റെയും സഹനത്തിൻ്റെയും പ്രതീകമാണ് വിഎസ് എന്ന് സ്പീക്കർ എഎൻ ഷംസീർ പറഞ്ഞു. കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനങ്ങൾ അദ്ദേഹത്തെ സ്നേഹിച്ചു. കേരളത്തിലും ഇന്ത്യൻ രാഷ്ട്രീയത്തിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും നികത്താൻ ആവാത്ത നഷ്ടമാണെന്ന് സ്പീക്കർ പറഞ്ഞു. വരും തലമുറയ്ക്ക് വി എസ് മാതൃകയാണെന്നും നിയമസഭയിൽ സ്പീക്കർ എഎൻ ഷംസീർ പറഞ്ഞു.

വി.എസ് നടത്തിയ ഇടപെടൽ കാലാതിവർത്തിയായി നിലകൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ‌ പറഞ്ഞു. തലമുറകളെ പ്രചോദിപ്പിക്കും. വി.എസിൻ്റെ വിയോഗം കേരള രാഷ്ട്രീയത്തിനും പുരോഗമന പ്രസ്ഥാനങ്ങൾക്കും തീരാ നഷ്ടമാണ്. വി എസ് ഉയർത്തിയ ആശയം തലമുറകൾക്ക് പ്രചോദനമാണ്. ഒരു നൂറ്റാണ്ട് കാലം ജനകീയ വിഷയങ്ങൾ ഏറ്റെടുത്ത് നടപ്പാക്കിയ അനിഷേധ്യ നേതാവാണ് വി എസ് അച്യുതാനന്ദനെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യധാര രാഷ്ട്രീയ വിഷയങ്ങളിൽ പരിസ്ഥിതിയെ അടക്കം കൊണ്ട് വരുന്നതിൽ വി എസിൻ്റെ പങ്ക് വലുതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രത്യയശാസ്ത‌ പോരാട്ടങ്ങൾ തലമുറകൾക്ക് പാഠമാണ്. വിഎസ് ജനകീയ വിഷയങ്ങൾ ഏറ്റെടുക്കുകയും ‌അതിന് വേണ്ടി നിലകൊള്ളുകയും ചെയ്തു. വി.എസിനെ പോലെ അപൂർവ്വം രാഷ്ട്രീയ നേതാക്കളെ ലോക രാഷ്ട്രീയത്തിൽ ഉണ്ടാകൂവെന്നും വി.എസ് നിയമസഭയിൽ നടത്തിയ പ്രസംഗങ്ങളും ചർച്ചകളും പുതിയ തലമുറക്ക് മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*