
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർപട്ടിക പ്രത്യേക തീവ്ര പരിഷ്‌കരണത്തിനെതിരെ (എസ്‌ഐആർ) ഒറ്റക്കെട്ടായി കേരള നിയമസഭ പ്രമേയം പാസാക്കി. ഭരണപക്ഷവും പ്രതിപക്ഷവും പ്രമേയത്തെ പിന്തുണച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം സഭയിൽ അവതരിപ്പിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രമേയത്തിന് പിന്തുണ അറിയിച്ചു. ലീഗ് എംഎൽഎമാരായ യു ലത്തീഫ്, എൻ ഷംസുദ്ദീൻ എന്നിവർ പ്രമേയത്തിന്മേൽ ഭേദഗതികൾ അവതരിപ്പിച്ചു.
പ്രമേയം എല്ലാവരും അനുകൂലിച്ചത് നല്ലകാര്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബിഹാർ എസ്‌ഐആറിന്റെ ഭരണഘടനാ സാധുത സുപ്രീം കോടതിയുടെ പരിഗണനയിലുള്ളപ്പോൾ, തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുന്ന സംസ്ഥാനങ്ങളിൽ തിടുക്കത്തിൽ ഇത് കൊണ്ടുവരുന്നത് നിഷ്‌കളങ്കമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.




Be the first to comment