മുസ്ലീം ഔട്ട്റീച്ച് പ്രോഗ്രാമുമായി കേരള ബിജെപി. മോദി സർക്കാരിൻ്റെ സബ്കാ സാത്ത് സബ്കാ വികാസ് സന്ദേശം പകർന്നു നൽകും. ഹജ്ജ് കർമ്മം പൂർത്തിയാക്കിയവരുടെ വീടുകളിൽ പ്രധാനമന്ത്രിയുടെ ആശംസാ കാർഡുകൾ എത്തിക്കും. എല്ലാ മുസ്ലിം വീടുകളിലും പോകും. ലക്ഷ്യമിടുന്നത് ന്യൂനപക്ഷ സമൂഹത്തിൽ നിറച്ച വിഷവും തെറ്റിദ്ധാരണയും ഇല്ലാതാക്കാൻ ആണ് നീക്കം.
മുസ്‌ലിം സമുദായത്തിന് തങ്ങളെ കുറിച്ചുള്ള തെറ്റിധാരണകൾ മാറ്റാൻ സംസ്ഥാനത്തെ എല്ലാം മുസ്‌ലിം വീടുകളും സന്ദർശിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ന്യൂനപക്ഷ സമൂഹങ്ങൾക്കിടയിൽ സിപിഐഎമ്മും കോൺഗ്രസും വിഷം നിറച്ചിരിക്കുന്നു. അതിലെ സത്യം എന്തെന്ന് ജനങ്ങളെ അറിയിക്കുകയാണ് ലക്ഷ്യം.
ഈ പാർട്ടി എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുന്ന എല്ലാവരുടെയും പാർട്ടി എന്ന് ബോധ്യപ്പെടുത്തുകയാണ് മുസ്ലീം ഔട്ട് റിച്ചിലൂടെ ലക്ഷ്യമിടുന്നത്. രാഷ്ട്രീയം അല്ല, സിപിഐഎമ്മും കോൺഗ്രസും ചെയ്യുന്നത് പോലെ ജനങ്ങളെ വിഡ്ഢികൾ ആക്കാനും അല്ല. വിശ്വാസം വളർത്തിയെടുക്കാൻ വേണ്ടി എല്ലാ മുസ്ലീം വീട്ടിലും ഈ ടീം പോകും. ചിലർ രാഷ്ട്രീയം ആണെന്ന് പറയും. പക്ഷേ ഈ പ്രവർത്തനത്തിൽ ബിജെപിക്ക് ആത്മാർത്ഥത ഉണ്ട്. 20 കൊല്ലമായി സൃഷ്ടിച്ച നുണ പൊളിക്കുകയാണ് പാർട്ടി ലക്ഷ്യം ഇടുന്നതെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.



Be the first to comment