
കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബിന്റെ പരിശീലകന്‍ മൈക്കല്‍ സ്റ്റാറെയും സഹപരിശീലകരെയും പുറത്താക്കി. സീസണമിലെ ദയനീയ പ്രകടനത്തെത്തുടര്‍ന്നാണ് തീരുമാനം. കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി യുടെ 2024 -2025 സീസണിലെ ദയനീയ പ്രകടനം മൂലം ആരാധകരും ടീമിനെ കൈവിട്ടതോടെയാണ് കോച്ചും സ്വീഡിഷ് മുന്‍താരം മൈക്കല്‍ സ്റ്റാറെയെ പുറത്താക്കാന്‍ മാനെജ്‌മെന്റ് തീരുമാനിച്ചത്. നിലവില്‍ പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. പന്ത്രണ്ട് കളികളില്‍ മൂന്നു കളികളില്‍ മാത്രമാണ് ടീമിനു ജയിക്കാനായത്. പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ കളിക്കാരെ സ്വന്തമാക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കോച്ചിനെ പുറത്താക്കിയത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുകുമനോവിച്ച് ഒഴിഞ്ഞതിനെ തുടര്‍ന്നാണ് 2026 വരെ കരാര്‍ ഒപ്പിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ കോച്ചായി നാല്‍പ്പത്തിയെട്ടുകാരനായ സ്റ്റാറെയെ നിയമിച്ചത്.
രണ്ട് പതിറ്റാണ്ടിലേറെ നീണ്ട പരിശീലന പരിചയമുള്ള മൈക്കല്‍ സ്റ്റാറെ തന്റെ പരിശീലന മിടുക്കിനും നേതൃത്വഗുണങ്ങള്‍ക്കും പേരുകേട്ട പരിശീലകനാണെന്നായിരുന്നു മാനെജ്‌മെന്റ് പറഞ്ഞിരുനനു. പരിശീലകനായി ഒന്നിലധികം ലീഗുകളിലും വിവിധ രാജ്യങ്ങളിലും മികവ് തെളിയിച്ചിട്ടുണ്ട്. എഐകെ (സ്വീഡന്‍), പാനിയോനിയോസ് (ഗ്രീസ്), ഐഎഫ്കെ ഗോട്ടെബര്‍ഗ് (സ്വീഡന്‍), ഡാലിയന്‍ യിഫാങ് (ചൈന), ബി കെ ഹാക്കന്‍ (സ്വീഡന്‍), സാന്‍ ജോസ് എര്‍ത്ത്‌ക്വേക്ക്സ് (യുഎസ്എ), ഉതൈ താനി (തായ്ലന്‍ഡ്) തുടങ്ങിയ പ്രമുഖ ടീമുകളുമായി 400-ലധികം മത്സരങ്ങള്‍ സ്റ്റാറെ കൈകാര്യം ചെയ്തിട്ടുണ്ട്.






Be the first to comment