- 1.82 ലക്ഷം കോടി രൂപ റവന്യൂ വരവും 2.4 ലക്ഷം കോടി രൂപ ആകെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്.
- എഫക്ടീവ് മൂലധന ചെലവ്: 30,961.48 കോടി രൂപ.
- റവന്യൂ കമ്മി: 34,587 കോടി രൂപ (സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ 2.12 ശതമാനം).
- ധനക്കമ്മി: 55,420 കോടി രൂപ (ആഭ്യന്തര ഉൽപ്പാദനത്തിന്റെ 3.4 ശതമാനം).
- റവന്യൂ വരുമാനത്തിൽ 45,889.49 കോടി രൂപയുടെ വർധനവ് പ്രതീക്ഷിക്കുന്നു.
- തനത് നികുതി വരുമാനത്തിൽ 10,271.51 കോടി രൂപയുടെയും നികുതിയേതര വരുമാനത്തിൽ 1,595.05 കോടി രൂപയുടെയും വർധനവ് ലക്ഷ്യമിടുന്നു.
- അങ്കണവാടി വർക്കർമാരുടെ പ്രതിമാസ വേതനം 1,000 രൂപ ഉയർത്തി.
- അങ്കണവാടി ഹെൽപ്പർമാരുടെ പ്രതിമാസ വേതനം 500 രൂപ ഉയർത്തി.
- ആശ വർക്കർമാരുടെ പ്രതിമാസ വേതനം 1,000 രൂപ ഉയർത്തി.
- പ്രീ-പ്രൈമറി അധ്യാപകരുടെ പ്രതിമാസ വേതനം 1,000 രൂപ ഉയർത്തി.
- സ്കൂൾ പാചക തൊഴിലാളികളുടെ പ്രതിദിന വേതനത്തിൽ 25 രൂപ വർധിപ്പിച്ചു.
- സാക്ഷരതാ പ്രേരക്മാരുടെ പ്രതിമാസ വേതനം 1,000 രൂപ ഉയർത്തി.
- കരാർ/ദിവസവേതന ജീവനക്കാരുടെ പ്രതിദിന വേതനത്തിൽ 5 ശതമാനം വർധനവ് വരുത്തി.
- പത്രപ്രവർത്തക പെൻഷൻ പ്രതിമാസം 1,500 രൂപ വർധിപ്പിച്ചു.
- ലൈബ്രേറിയൻമാരുടെ പ്രതിമാസ അലവൻസിൽ 1,000 രൂപ വർധിപ്പിച്ചു.
- ക്യാൻസർ, ലെപ്രസി, എയ്ഡ്സ്, ക്ഷയ രോഗബാധിതരുടെ പ്രതിമാസ പെൻഷൻ 1,000 രൂപ വർധിപ്പിച്ചു.
- ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിൽ അഞ്ചുവർഷ തത്വം പാലിക്കുക എന്നത് ഇടതുപക്ഷ സർക്കാരുകളുടെ നയം.
- പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ (12th Pay Revision) പ്രഖ്യാപിച്ചു. 3 മാസത്തിനകം റിപ്പോർട്ട് വാങ്ങി സമയബന്ധിതമായി നടപ്പാക്കും.
- സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും അവശേഷിക്കുന്ന ഡി.എ (DA), ഡി.ആർ (DR) ഗഡുക്കൾ പൂർണ്ണമായും നൽകും.
- ഒരു ഗഡു ഡി.എ ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം നൽകും.
- അവശേഷിക്കുന്ന ഡി.എ, ഡി.ആർ ഗഡുക്കൾ മാർച്ച് മാസത്തെ ശമ്പളത്തോടൊപ്പം നൽകും.
- ഡി.എ, ഡി.ആർ കുടിശ്ശിക ഘട്ടം ഘട്ടമായി കൊടുത്തുതീർക്കും; ആദ്യ ഗഡു ഈ ബജറ്റ് വർഷം നൽകും.
- സർക്കാർ ജീവനക്കാരുടെ ഹൗസ് ബിൽഡിംഗ് അഡ്വാൻസ് (HBA) സ്കീം പുനഃസ്ഥാപിക്കും.
- പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരം ‘അഷ്വേർഡ് പെൻഷൻ പദ്ധതി’ ഏപ്രിൽ 1 മുതൽ നടപ്പിലാക്കും.
- അഷ്വേർഡ് പെൻഷനിൽ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം തുക പരമാവധി പെൻഷനായി ഉറപ്പാക്കും.
- അഷ്വേർഡ് പെൻഷനിൽ ഡി.ആർ (DR) അനുവദിക്കും.
- നിലവിലെ എൻ.പി.എസ് (NPS)-ൽ നിന്നും അഷ്വേർഡ് പെൻഷനിലേക്ക് മാറാൻ ഓപ്ഷൻ ഉണ്ടാകും.
- മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ സ്മരണ നിലനിർത്താൻ തിരുവനന്തപുരത്ത് വി.എസ് സെന്റർ സ്ഥാപിക്കുന്നതിന് 20 കോടി രൂപ.
- കട്ടപ്പന – തേനി തുരങ്കപാതയുടെ സാധ്യതാ പഠനത്തിന് 10 കോടി രൂപ.
- ഇസ്‌ലാമിക പണ്ഡിതനും സാമൂഹിക പരിഷ്കർത്താവുമായിരുന്ന ശൈഖ് സൈനുദീൻ മഖ്ദൂം രണ്ടാമന്റെ പേരിൽ പൊന്നാനിയിൽ ചരിത്ര ഗവേഷണ സെന്റർ സ്ഥാപിക്കാൻ 3 കോടി രൂപ.
- അയ്യങ്കാളി പഠന കേന്ദ്രത്തിന് 1.5 കോടി രൂപ.
- കാവാരിക്കുളം കണ്ടൻ കുമാരൻ പഠന കേന്ദ്രത്തിന് 1.5 കോടി രൂപ.
- മാർ ഈവാനിയോസ് മ്യൂസിയത്തിന് 1.5 കോടി രൂപ.
- ജില്ലാ ആശുപത്രികളിൽ മെനോപോസ് (MENOPAUSE) ക്ലിനിക്കുകൾ സ്ഥാപിക്കാൻ 3 കോടി രൂപ.
- കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ പ്രചാരണവും വിതരണവും ലക്ഷ്യമിട്ടുള്ള മാർക്കറ്റിംഗ് ശൃംഖലയ്ക്ക് 22.27 കോടി രൂപ.
- റോഡപകടത്തിൽപ്പെടുന്നവർക്കായി ‘ലൈഫ് സേവർ’ പദ്ധതി; ആദ്യത്തെ 5 ദിവസം പണരഹിത ചികിത്സ.
- അപൂർവ്വയിനം രോഗങ്ങൾക്കുള്ള ചികിത്സാ പദ്ധതിയായ KARE-ൽ, സ്പൈനൽ മസ്കുലാർ അട്രോഫി (SMA) രോഗത്തിന് മരുന്ന് ലഭ്യമാക്കാൻ 30 കോടി രൂപ.
- തിരുവനന്തപുരം-അങ്കമാലി എം.സി റോഡ് വികസനത്തിന് 5,217 കോടി രൂപയുടെ കിഫ്ബി (KIIFB) പദ്ധതി.
- കിളിമാനൂർ, നിലമേൽ, ചടയമംഗലം, ആയൂർ, പന്തളം, ചെങ്ങന്നൂർ പട്ടണങ്ങളിൽ ബൈപ്പാസുകൾ നിർമ്മിക്കും; വിവിധ ജംഗ്ഷനുകളുടെ വികസനവും പദ്ധതിയുടെ ഭാഗം.
- തിരുവനന്തപുരം – കാസർഗോഡ് റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (RRTS) പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 100 കോടി രൂപ.
- ധനകാര്യ ഭരണസംവിധാനം ശക്തിപ്പെടുത്തുന്നതിന് കൊച്ചിയിൽ ഫിനാൻസ് ടവർ സ്ഥാപിക്കും.
- വിൽപന നികുതി ചെക്ക് പോസ്റ്റുകളിലെ അടിസ്ഥാന സൗകര്യങ്ങളെ ജി.എസ്.ടി (GST) സമ്പ്രദായത്തിലെ അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളാക്കി മാറ്റും.
- കാർഷിക അനുബന്ധ മേഖലയ്ക്ക് 2,071.95 കോടി രൂപ.
- മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷാ പദ്ധതിക്ക് 3,720 കോടി രൂപ.
- മുഖ്യമന്ത്രിയുടെ ‘കണക്ട് ടു വർക്ക്’ സ്കോളർഷിപ്പ് പദ്ധതിക്ക് 400 കോടി രൂപ.
- ക്ഷേമ പെൻഷൻ നൽകുന്നതിനായി 14,500 കോടി രൂപ.
- നികുതിദായകരെ ആദരിക്കാനും പുരസ്കാരം നൽകുന്നതിനും 5 കോടി രൂപ.
- കേരളത്തിലെ എല്ലാ പൗരന്മാർക്കും നേറ്റിവിറ്റി കാർഡ് നൽകുന്ന പദ്ധതിക്ക് 20 കോടി രൂപ.
- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്: ജനറൽ പർപ്പസ് ഫണ്ട് 3,237 കോടി രൂപ, മെയിന്റനൻസ് ഫണ്ട് 4,316 കോടി രൂപ, പ്ലാൻ ഫണ്ട് 10,189 കോടി രൂപ.
- പഞ്ചായത്ത് മെമ്പർമാർ, കൗൺസിലർമാർ എന്നിവരുടെ ഓണറേറിയം വർധിപ്പിക്കും.
- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മുൻ ജനപ്രതിനിധികളുടെ ക്ഷേമത്തിനായി ക്ഷേമനിധി രൂപീകരിക്കും.
- വിഴിഞ്ഞം തുറമുഖത്തുനിന്നും ചവറയെയും കൊച്ചിയെയും ബന്ധിപ്പിക്കുന്ന റെയർ എർത്ത് കോറിഡോർ സ്ഥാപിക്കും. ഇതിലൂടെ 42,000 കോടി രൂപയുടെ നിക്ഷേപങ്ങളും 50,000 തൊഴിലവസരങ്ങളും പ്രതീക്ഷിക്കുന്നു.
- ക്രിറ്റിക്കൽ മിനറൽ മിഷന് 100 കോടി രൂപ.
- പ്രതിരോധ ഇടനാഴിക്ക് 50 കോടി രൂപ.
- പി.പി.പി (PPP) മാതൃകയിൽ കൊച്ചി ഇൻഫോപാർക്കിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും മറ്റ് സാങ്കേതികവിദ്യകളും ചേർന്ന ‘സൈബർ വാലി’ക്ക് 30 കോടി രൂപ.
- തൊഴിൽ പരിശീലനത്തിനും നൈപുണി സമ്പാദനത്തിനുമായി ആഗോള സ്കൂളിന് (Global School) 10 കോടി രൂപ.
- ‘വർക്ക് നിയർ ഹോം’ പദ്ധതി വ്യാപിപ്പിക്കുന്നതിന് 150 കോടി രൂപ.
- ഗോത്ര മേഖലകളിലെ ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനായി ‘സ്പെഷ്യൽ എൻറിച്ച്മെന്റ്’ പദ്ധതിക്ക് 60 കോടി രൂപ.
- ഗിഗ് തൊഴിലാളികൾക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ ‘ഗിഗ് ഹബ്’ – 20 കോടി രൂപ.
- പഴയ പെട്രോൾ, ഡീസൽ ഓട്ടോറിക്ഷകൾ പൊളിച്ച് ഇലക്ട്രിക് ഓട്ടോകൾ വാങ്ങുന്നവർക്ക് ഒറ്റത്തവണ സ്ക്രാപ്പേജ് ബോണസ് 40,000 രൂപ.
- ഇലക്ട്രിക് ഓട്ടോറിക്ഷകൾ വാങ്ങുന്നതിനായുള്ള വായ്പകൾക്ക് 2% പലിശയിളവ് നൽകും.
- ഓട്ടോ സ്റ്റാൻഡുകളിൽ സോളാർ അധിഷ്ഠിത ചാർജിംഗ് യൂണിറ്റുകൾ സ്ഥാപിക്കാൻ 20 കോടി രൂപ.
- തൊഴിലുറപ്പ് പദ്ധതിക്കായി മുൻവർഷത്തെക്കാൾ അധികമായി 1,000 കോടി രൂപ.
- റിട്ടയർമെന്റ് ഹോമുകൾ സജ്ജമാക്കാൻ സംഘടനകൾക്കും ഗ്രൂപ്പുകൾക്കും സ്വകാര്യ വ്യക്തികൾക്കും സർക്കാർ സബ്സിഡി നൽകും; ഇതിനായി 30 കോടി രൂപ.
- വീടുകളിൽ ഒറ്റപ്പെട്ടുപോകുന്ന മുതിർന്ന വ്യക്തികൾക്ക് ‘ഓൺ കോൾ വോളന്റിയർമാരുടെ’ സേവനം ലഭ്യമാക്കും; ഇതിനായി 10 കോടി രൂപ.
- അഡ്വക്കേറ്റ് വെൽഫെയർ ഫണ്ട് 20 ലക്ഷം രൂപയായി ഉയർത്തും.
- 1 മുതൽ 12-ാം ക്ലാസ് വരെയുള്ള സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള അപകട ലൈഫ് ഇൻഷുറൻസ് പദ്ധതിക്ക് 15 കോടി രൂപ.
- കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ (KASP) മാനദണ്ഡങ്ങൾക്ക് പുറത്തുള്ള കുടുംബങ്ങൾക്കായി പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി – 50 കോടി രൂപ.
- കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ വിപുലമായ പ്രചാരവും വിപണനവും ലക്ഷ്യമിട്ടുള്ള മാർക്കറ്റിംഗ് ശൃംഖലയ്ക്ക് 22.27 കോടി രൂപ.
- സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിനെ (CDS) രാജ്യത്തെ മുൻനിര മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന് 10 കോടി രൂപ.
- കേരള കലാകേന്ദ്രം സ്ഥിരം വേദികൾ സ്ഥാപിക്കാൻ 10 കോടി രൂപ.



Be the first to comment