കേരള കോൺഗ്രസിലെ പ്രമുഖ നേതാക്കളെ ബിജെപിയിൽ എത്തിക്കും; പല നേതാക്കളുമായി ചർച്ച നടത്തിയെന്ന് ഷോൺ ജോർജ്

മധ്യകേരളത്തിൽ നിർണായക നേതൃത്വത്തിന് ബിജെപി. കേരള കോൺഗ്രസുകളിലെ പ്രമുഖ നേതാക്കളെ മുന്നണിയിൽ എത്തിക്കാൻ നീക്കം. സ്ഥാനാർത്ഥിയാക്കാൻ പല നേതാക്കളുമായി ചർച്ച നടത്തിയെന്ന് ഷോൺ ജോർജ്  പറഞ്ഞു.

പലരും അവരുടെ പാർട്ടിയിൽ ആപ്തരാണ് പാർട്ടിയുടെ ഭാവിയിൽ ഇവർക്ക് ആശങ്കയുണ്ട്. ബിജെപി ആശയങ്ങളോട് ചേർന്ന് നിൽക്കുന്നവരെ ഒപ്പം കൂട്ടും. ഇത്തരത്തിലുള്ള നേതാക്കൾ മാണി ഗ്രൂപ്പിലും ജോസഫ് ഗ്രൂപ്പിലും ഉണ്ട്.

ജനങ്ങൾക്കിടയിൽ അഭിപ്രായമുള്ള എല്ലാ നേതാക്കളുമായി ചർച്ച നടകത്തും. ബിജെപി നിർണ്ണായക രാഷ്ട്രീയ ശക്തിയായി മധ്യകേരളത്തിൽ മാറും. അത് സ്ഥാനാർത്ഥി പട്ടികയിലും പ്രതിഫലിക്കുമെന്നും ഷോൺ ജോർജ് പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*