തിരുവനന്തപുരം: ഉദ്യോഗസ്ഥരുടെ ശമ്പളവും പെന്‍ഷനും ഉള്‍പ്പെടെയുള്ള ചെലവുകള്‍ക്കുള്ള പണം സ്വന്തം നിലയില്‍ കണ്ടെത്തണമെന്ന് കേരള കാര്‍ഷിക സര്‍വകലാശാലയ്ക്ക് സര്‍ക്കാര്‍ നിർദേശം . ധനകാര്യ മന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിന് നല്കിയ മറുപടിയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ശമ്പളം ഉള്‍പ്പെടെയുള്ള വിഷയം സര്‍ക്കാരിന്റെ ബാധ്യതയല്ലെന്നാണ് ധനകാര്യ വകുപ്പിന്റെ നിലപാട്.
ധനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമിത് ഗോപാല്‍ ഇക്കഴിഞ്ഞ ജനുവരി 29 നാണ് സർവകലാശാലയ്ക്ക് വിഷയത്തി ല്‍ മറുപടിക്കത്ത് നല്‍കിയിരിക്കുന്നത്. ചെലവുകള്‍ക്കായുള്ള പണം സര്‍വകലാശാല സ്വന്തം നിലയില്‍ കണ്ടെത്തണം. ഇതിന് വേണ്ട നടപടികള്‍ സ്വീകരണം. സംസ്ഥാന സര്‍ക്കാരിന്റെ നിലവിലുള്ള സാമ്പത്തിക സ്ഥിതിയും വിഭവങ്ങളുടെ ലഭ്യതയിലെ പരിമിതികളും കണക്കിലെടുക്കുമ്പോള്‍, ബജറ്റ് വിഹിതത്തിന് പുറമേ അധിക ഫണ്ട് അനുവദിക്കുന്നത് സാധ്യമല്ലെന്നും കത്ത് വ്യക്തമാക്കുന്നു.



Be the first to comment