തിരുവനന്തപുരം: തുടര്‍ച്ചയായ റെക്കോര്‍ഡ് വിലക്കയറ്റത്തിന് ശേഷം സംസ്ഥാനത്തെ സ്വര്‍ണ വില ഇടിഞ്ഞു. 22 കാരറ്റിന്‍റെ 8 ഗ്രാം സ്വർണത്തിന് 265 രൂപ കുറഞ്ഞ് 99,880 രൂപയായി. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 12,485 ആയി.
എന്നാൽ 18 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 10,265 രൂപയും പവന് 82,120 രൂപയുമായി. 215 രൂപയാണ് ഇന്ന് കുറഞ്ഞത്. 14 കാരറ്റ് സ്വർണത്തിന് 170 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാമിന് 7,995 രൂപയും പവന് 63,960 രൂപയുമായി. 9 കാരറ്റിന്‍റെ ഒരു ഗ്രാം സ്വർണത്തിന് 5,160 രൂപയും പവന് 41,280 രൂപയുമായി.
വെള്ളിയാഭരണങ്ങൾക്കും വില കുറഞ്ഞു. 10 ഗ്രാമിന് 2,450 രൂപയും 1 ഗ്രാമിന് 245 രൂപയുമായി. അതേസമയം വിപണി വിലയ്‌ക്കൊപ്പം 3 ശതമാനം ജിഎസ്‌ടിയും (GST) കൂടാതെ പണിക്കൂലിയും (Making charges) ചേർത്താണ് ഉപഭോക്താവിൽ നിന്ന് പണം ഈടാക്കുന്നത്. ഓരോ ജ്വല്ലറികളിലും പണിക്കൂലിയിൽ മാറ്റമുണ്ടാകാം. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ് അസോസിയേഷൻ ആണ് കേരളത്തിലെ സ്വര്‍ണ വില അതാത് ദിവസത്തേത്ത് നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് വില നിശ്ചയിക്കപ്പെടുന്നത്.

ആവശ്യകത അനുസരിച്ച് സ്വർണത്തിന് വില കൂട്ടാനും കുറയ്ക്കാനും അസോസിയേഷനുകൾക്ക് സാധിക്കും. ആവശ്യമായ സാഹചര്യങ്ങളിൽ ദിവസത്തിൽ രണ്ട് തവണ വരെയും അസോസിയേഷനുകൾ വില പുതുക്കാറുണ്ട്. ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങളും ഏറ്റക്കുറച്ചിലുകളുമാണ് ഇന്ത്യയിലെ സ്വർണ വിലയിലും മാറ്റങ്ങള്‍ സൃഷ്‌ടിക്കുന്നത്. അതേസമയം രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകതകൾ, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങളും ഇന്ത്യയിലെ സ്വർണ വില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.
സ്വർണ വില കൂടുന്നതിൻ്റെ കാരണങ്ങള്‍
- യുഎസ് തീരുവ വർധനയ്ക്കിടയിലും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണം നിക്ഷേപിക്കുന്നതും വില ഉയരുന്നതിന് അനുസരിച്ചുള്ള ലാഭമെടുപ്പുമൊക്കെ വില കുതിക്കാന്‍ കാരണമാകുന്നുണ്ട്.
- ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങളും ഏറ്റക്കുറച്ചിലുകളുമാണ് ഇന്ത്യയിലെ സ്വർണ വിലയിൽ മാറ്റങ്ങള്‍ സൃഷ്‌ടിക്കുന്നത്. അതേസമയം രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകതകൾ, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങളും ഇന്ത്യയിലെ സ്വർണ വില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.
- നിലവിൽ ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വിലയിടുന്നത്. ആവശ്യകത അനുസരിച്ച് സ്വർണത്തിന് വിലകൂട്ടാനും കുറയ്ക്കാനും അസോസിയേഷനുകൾക്ക് സാധിക്കും. ആവശ്യമായ സാഹചര്യങ്ങളിൽ ദിവസത്തിൽ രണ്ട് തവണ വരെയും അസോസിയേഷനുകൾ വില പുതുക്കാറുണ്ട്.



Be the first to comment