‘ ചില മില്‍ ഉടമകള്‍ക്ക് ഗൂഢ രാഷ്ട്രീയ ലക്ഷ്യം’; നെല്ല് സംഭരണത്തില്‍ മില്‍ ഉടമകളെ തള്ളി മന്ത്രി ജി ആര്‍ അനില്‍

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മില്ലുടമകളെ തള്ളി മന്ത്രി ജി ആര്‍ അനില്‍. താനും ഉദ്യോഗസ്ഥരും ഉടമകളുമായി സംസാരിച്ചിരുന്നുവെന്നും ഇനിയും ചര്‍ച്ചക്ക് തയാറെന്നും മന്ത്രി പറഞ്ഞു. കര്‍ഷകരെയും സര്‍ക്കാരിനെയും തെറ്റിക്കാന്‍ ഗൂഢശ്രമം നടക്കുന്നുവെന്ന് ആരോപിച്ച മന്ത്രി ഏറ്റെടുത്ത നെല്ലിന്റെ വില ഈയാഴ്ച തന്നെ നല്‍കുമെന്നും പറഞ്ഞു.

ചില മില്ല് ഉടമകള്‍ കുറഞ്ഞ വിലയ്ക്ക് നെല്ല് കൊടുക്കാന്‍ കര്‍ഷകരെ നിര്‍ബന്ധിച്ചു ചൂഷണത്തിന് ശ്രമം നടത്തി. അതുകൊണ്ടാണ് സര്‍ക്കാര്‍ ഇടപെട്ടത്.നെല്ല് സംഭരണം തുടരുന്നു. 24 ലോഡ് നെല്ല് ഇന്നലെ ആലപ്പുഴയില്‍ നിന്നെടുത്തു. തൃശൂരില്‍ നിന്നും പാലക്കാട് നിന്നും നെല്ല് സംഭരിച്ചു. കൂടുതല്‍ മില്ലുകള്‍ സഹകരിക്കാന്‍ രംഗത്ത് വന്നിട്ടുണ്ട്. സംഭരണം വ്യാപകമാക്കാന്‍ കൃഷി വ്യവസായ മന്ത്രിമാരുമായി നാളെ ചര്‍ച്ച നടത്തും. ചില മില്‍ ഉടമകള്‍ക്ക് ഗൂഢ രാഷ്ട്രീയ ലക്ഷ്യം – മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് നെല്ല് സംഭരണത്തില്‍ സര്‍ക്കാറും മില്ലുടമകളും രണ്ട് തട്ടിലാണ്. മുഖ്യമന്ത്രിയുടെ യോഗത്തിന് ശേഷം മന്ത്രിമാര്‍ ആരും വിളിച്ചില്ലെന്നാണ് മില്ലുടമകള്‍ ആരോപിച്ചത്. നെല്ല് സംഭരിക്കാന്‍ ജൂണ്‍ മാസം മുതല്‍ സപ്ലൈകോയെ ബന്ധപ്പെട്ടിരുന്നെന്നും എന്നാല്‍ സര്‍ക്കാര്‍ മറുപടി നല്‍കിയില്ലെന്നുമാണ് കുറ്റപ്പെടുത്തല്‍.

Be the first to comment

Leave a Reply

Your email address will not be published.


*