സംശയരോഗം മൂലം ബുദ്ധിമുട്ടുണ്ടാക്കുന്നത് വിവാഹമോചനത്തിന് മതിയായ കാരണം; കേരള ഹൈക്കോടതി

സംശയരോഗം മൂലം ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നത് വിവാഹമോചനത്തിന് മതിയായ കാരണമെന്ന് കേരള ഹൈക്കോടതി. സ്‌നേഹവും വിശ്വാസവും പരസ്പര ധാരണയും കൂടിക്കലര്‍ന്നതാണ് വിവാഹത്തിന്റെ അടിത്തറ, ഇതിനെ വിഷലിപ്തമാക്കുന്നതാണ് നിരന്തരമായി ഉണ്ടാകുന്ന അവിശ്വാസവും സംശയവും. ഇത് വിവാഹ ജീവിതത്തെ നരകതുല്യമാക്കുന്നുവെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് എം ബി സ്‌നേഹലത എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

സംശയരോഗിയായ ഭര്‍ത്താന് നിര്‍ബന്ധിച്ച് ജോലി രാജിവെപ്പിക്കുകയും നീക്കങ്ങള്‍ ശ്രദ്ധിക്കുകയും ചെയ്യാന്‍ തുടങ്ങിയതോടെ വിവാഹമോചനം തേടി യുവതി കോടതിയെ സമീപിച്ചിരുന്നു. ഈ സ്ത്രീയുടെ ഹര്‍ജി അനുവദിച്ച ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം. ആരോപണങ്ങള്‍ അതിശയോക്തിപരമാണെന്നും യുവതിയുടെ മാതാപിതാക്കളുടെ പ്രേരണയാണ് പിന്നിലുള്ളതെന്നുമുള്ള ഭര്‍ത്താവിന്റെ വാദം കോടതി തള്ളി.

Be the first to comment

Leave a Reply

Your email address will not be published.


*