പണം വാങ്ങും, പ‍ക്ഷേ ടിക്കറ്റില്ല; 2 കെഎസ്ആർ‌ടിസി കണ്ടക്‌ടർമാർ വിജിലൻസ് പിടിയിൽ

മലപ്പുറം: പണം നൽകിയിട്ടും ടിക്കറ്റ് നൽകാത്ത കെഎസ്ആർടിസിയിലെ കണ്ടക്‌ടർമാരെ പിടികൂടി വിജിലൻസ്. മഞ്ചേരിയിൽ നിന്നും പാലക്കാടു നിന്നുമായി 2 കണ്ടക്‌ടർമാരെയാണ് തിരുവനന്തപുരത്തു നിന്നുള്ള വിജിലൻസ് സംഘം പിടികൂടിയത്. ഇരുവരെയും സർവീസിൽ നിന്ന് മാറ്റിനിർത്തി ബദൽ സംവിധാനം ഏർപ്പെടുത്തി. തുടർ നടപടികൾ പിന്നീടുണ്ടാകും.

പുലർച്ചെ 5.15 ന് മലപ്പുറത്തു നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട് സൂപ്പർഫാസ്റ്റ് കെഎസ്ആർടിസി ബസിലെ കണ്ടക്‌ടറെ മഞ്ചേരിയിൽ വച്ചാണ് വിജിലൻസ് പിടികൂടിയത്. തുടർന്ന് ഉച്ചയ്ക്ക് 12 ന് പാലക്കാട് നിന്നും കുറ്റ്യാടിയിലേക്കുള്ള ഓർഡിനറി ബസിലെ കണ്ടക്‌ടറെ പാലക്കാട് കുമ്പിടിയിൽ നിന്നും സംഘം പിടികൂടി. പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസിന്‍റെ മിന്നൽ പരിശോധന. സൂപ്പർഫാസ്റ്റിലെ ഒരു യാത്രക്കാരനും ഓർഡിനറിയിലെ 4 യാത്രക്കാർക്കുമാണ് പണം വാങ്ങിയ ശേഷമാണ് ടിക്കറ്റ് നൽകാതിരുന്നതെന്ന് വിജിലൻസ് കണ്ടെത്തി. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കാനാണ് വിജിലൻസ് നീക്കം.

Be the first to comment

Leave a Reply

Your email address will not be published.


*