കണ്ണൂര്‍:മുനമ്പം പ്രശ്നത്തില്‍ ശാശ്വത പരിഹാരം വേണമെന്നും ഭരണകുടങ്ങള്‍ നീതിയിലധിഷ്ഠിതമായി ഈ പ്രശ്നത്തെ സമീപിക്കമെന്നും കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല.
മുനമ്പം സമരത്തിന് ഐകദാര്‍ഢ്യം പ്രകടിപ്പിച്ച് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് (കെഎല്‍സിഎ) കണ്ണൂര്‍ രൂപതാ സമിതി സംഘടിപ്പിച്ച പ്രതിഷേധ നീതിജ്വാലയും പ്രാര്‍ഥനാ സായാഹ്നവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നീതിക്കുവേണ്ടി തന്റെ അവസാന തുള്ളി രക്തംവരെ ചിന്തിയ മഹാത്മാവിന്റെ ഈ സ്ക്വയറില്‍ വെച്ച് നാം നീതിക്കുവേണ്ടി കേഴുകയാണ്. ഒപ്പം ഇവിടെയുള്ള മതസൗഹാര്‍ദ്ദം നിലനി ര്‍ത്തേണ്ടതുണ്ടെന്നും ബിഷപ് കുട്ടിച്ചേര്‍ത്തു.
മുനമ്പത്തേത് ഏതെങ്കിലും മതവിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്നമല്ല. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ജീവിക്കാന്‍ വേണ്ടിയുള്ള അവകാശത്തിനുവേണ്ടിയാണ് മുനമ്പത്തെ ജനങ്ങളുടെ സമരമെന്നും രൂപത സഹായ മെത്രാന് ഡോ. ഡെന്നിസ് കുറുപ്പശേരി പറഞ്ഞു.
ഗാന്ധി സര്‍ക്കിളില്‍ നടന്ന പ്രതിഷേധ ജ്വാലയ്ക്ക് കെഎല്‍ സിഎ കണ്ണൂര്‍ രൂപതാ പ്രസിഡന്റ് ഗോഡസണ് ഡിക്രൂസ് അധ്യക്ഷത വഹിച്ചു. രൂപതാ ഡയറക്ടര്‍ ഫാ. മാര്ട്ടിന് രായപ്പന് ആമുഖഭാഷണത്തിനും പ്രാര്‍ഥനയ്ക്കും നേതൃത്വം നല്കി.
കണ്ണൂര്‍ രൂപതാ വികാരി ജനറല്‍ മോണ്‍. ക്ലാരന്‍സ് പാലിയത്ത്, പൊക്യൂറേറ്റര്‍ ഫാ. ജോര്‍ജ്ജ് പൈനാടത്ത്, ഫൊറോന വികാരി ജോയ് പൈനാടത്ത്, കെഎല്‍സിഎ സംസ്ഥാന ട്രഷറര്‍ രതീഷ് ആന്റണി, മുന്‍ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മുനമ്പം ജുഡീഷ്യൽ കമ്മിഷൻ നിയമനത്തിൽ സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതി. ജുഡീഷ്യൽ കമ്മിഷൻ നിയമനത്തിന് എന്തധികാരമെന്ന് ഹൈക്കോടതി ചോദിച്ചു. കമ്മിഷൻ നിയമനം കണ്ണിൽ പൊടിയിടാനെന്ന് വിമർശനം. വിഷയത്തിൽ സർക്കാർ മറുപടി നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു. മനസിരുത്തിയല്ല ജുഡീഷ്യൽ കമ്മിഷന്റെ നിയമനമെന്ന് ഹൈക്കോടതിയുടെ വിമർശനം. ബുധനാഴ്ച മറുപടി നൽകാൻ സർക്കാരിന് ഹൈക്കോടതിയുടെ […]
മുനമ്പം വഖഫ് ഭൂമി തർക്കത്തിൽ സമരക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള എസ്എൻഡിപി യോഗത്തിന്റെ എസ് എൻ ഡി പി യോഗത്തിന്റെ മനുഷ്യച്ചങ്ങലക്ക് തുടങ്ങി. ചെറായി ബീച്ച് മുതൽ മുനമ്പത്തെ സമര പന്തൽ വരെയാണ് എസ്എൻഡിപി മനുഷ്യച്ചങ്ങല. എറണാകുളം ജില്ലയുടെ വിവിധഭാഗങ്ങളിൽ നിന്ന് നിരവധി ആളുകളാണ് മനുഷ്യച്ചങ്ങലയുടെ ഭാഗമായിരിക്കുന്നത്. മുനമ്പം […]
മുനമ്പം വഖഫ്കേസ് വാദം കേൾക്കുന്നത് വഖഫ് ട്രിബ്യൂണൽ നീട്ടി. മെയ് 27നായിരിക്കും കേസിൽ ഇനി വാദം കേൾക്കുക. കേസിൽ വിധി പറയുന്നത് ഹൈക്കോടതി മെയ് 26 വരെ സ്റ്റേ ചെയ്ത സാഹചര്യത്തിലാണിത്. ട്രിബ്യൂണൽ ജഡ്ജി രാജൻ തട്ടിലിൻ്റെ സ്ഥലം മാറ്റവും വാദം നീട്ടിവയ്ക്കാൻ കാരണമായി. കഴിഞ്ഞ ദിവസങ്ങളിൽ വഖഫ് […]
Be the first to comment