
2025ലെ കേരള വനഭേദഗതി ബില്ലും വന്യജീവി സംരക്ഷണ ഭേദഗതി ബില്ലും നിയമസഭയിൽ അവതരിപ്പിച്ചു. വനം മന്ത്രി എ കെ ശശീന്ദ്രനാണ് ബില്ല് അവതരിപ്പിച്ചത്. വന്യജീവി ആക്രമണം ഏറ്റവും രൂക്ഷമായപ്പോൾ വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.പക്ഷേ കേന്ദ്ര നിഷേധമായ സമീപനമാണ് സ്വീകരിച്ചത്. ഈ സാഹചര്യത്തിൽ നിയമോപദേശം തേടിയ ശേഷമാണ് കേന്ദ്ര നിയമം ഭേദഗതി ചെയ്യാൻ തീരുമാനിച്ചതെന്നും വനംമന്ത്രി സഭയിൽ അറിയിച്ചു. ബില്ലിലെ വ്യവസ്ഥകളെ പ്രതിപക്ഷം എതിർത്തു.അടിയന്തര പ്രമേയ ചർച്ചക്ക് ശേഷം ബില്ലിൽ ചർച്ച തുടരും.
കേരളത്തിലെ മലയോരമേഖലകളിൽ കഴിഞ്ഞ കുറെ കാലമായി ജനജീവിതത്തിവുമായി ബന്ധപ്പെട്ട പ്രശ്നനങ്ങൽ പരിഹരിക്കുകയാണ് ഈ നിയമഭേദഗതി ബില്ലിലൂടെ സർക്കാർ ചെയ്യുന്നത്. ഏറ്റവും രൂക്ഷമായ പ്രശ്നമാണ് വന്യജീവി ആക്രമണം. 1972 വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വേണമെന്ന് ഈ സഭതന്നെ ഐകകണ്ഠ്യേന പ്രമേയത്തിലൂടെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. പലവട്ടം നേരിട്ടും കത്ത് മുഖേനയും കേന്ദ്രസര്‍ക്കാരിനെ വിഷയം ധരിപ്പിച്ചിരുന്നു. ഏറ്റവും ഒടുവില്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് താനും റവന്യൂ മന്ത്രി കെ രാജനും ഒന്നിച്ച് കേന്ദ്രമന്ത്രിയെ നേരിൽ കണ്ട് കേരളം അനുഭവിക്കുന്ന വിഷയം ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി. എന്നാൽ നിഷേധാത്മകമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത് മന്ത്രി എ കെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
ബില്ലിലെ പ്രധാനപ്പെട്ട ആവശ്യം കാട്ടുപന്നിയെ ശുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള ഭേദഗതിയാണ്. ഇത് പ്രാവർത്തികമായാൽ മറ്റ് നടപടിക്രമങ്ങളൊന്നുമില്ലാതെ കാട്ടുപന്നികളെ വെടിവെക്കാനും അതിനെ ഭക്ഷിക്കാനും പറ്റുമെന്നാണ് അഭിപ്രായം.സഭയിലെ പല അംഗങ്ങളും അക്കാര്യം പറഞ്ഞിട്ടുണ്ട്.
അതാണ് ശരിയായ വഴിയെന്ന് താനും കരുതുന്നു. കേന്ദ്രമന്ത്രിയും മന്ത്രിസഭയുമായി ബന്ധപ്പെട്ടവരും കേരളത്തിൽ വരുമ്പോൾ ഇതിനെല്ലാം അധികാരം സംസ്ഥാന സർക്കാരിനാണെന്ന പറഞ്ഞ് കൈയൊഴിയുന്നു നയമാണ് സ്വീകരിക്കുന്നതെന്നും മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി.
Be the first to comment