പോലീസ് ഭരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള പോലീസ് ഓഫീസര്‍സ് അസോസിയേഷന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട്

പോലീസ് ഭരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള പോലീസ് ഓഫീസര്‍സ് അസോസിയേഷന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട്. കുറ്റാന്വേഷണത്തിന് പണം കിട്ടുന്നില്ലെന്ന് ഉള്‍പ്പെടെയുള്ള വിമര്‍ശനങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. കേസ് തെളിയ്യിക്കുന്നത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സാമ്പത്തിക ബാധ്യതയാകുന്നു എന്നും റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു.

അസോസിയേഷന്‍ 34-ാം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച സംഘടനാ പ്രവര്‍ത്തന റിപ്പര്‍ട്ടിലാണ് വിമര്‍ശനങ്ങള്‍. കേസ് അന്വേഷണത്തിനുള്ള പണച്ചെലവുമായി ബന്ധപ്പെട്ട അസോസിയേഷന്‍ നിര്‍ദേശം സര്‍ക്കാര്‍ നടപ്പാക്കിയില്ലെന്നും അസോസിയേഷന്‍ വിമര്‍ശിക്കുന്നു. ഇന്‍വെസ്റ്റിഗേഷന്‍ എക്‌സ്പന്‍സ് ഫണ്ട് രൂപീകരിക്കണം എന്നായിരുന്നു അസോസിയേഷന്റെ ആവശ്യം.

പോലീസിന്റെ വകുപ്പുതല നടപടി പലവിധത്തിലാണെന്നും ഇതിന് ഏകീകൃത സ്വഭാവം ഇല്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നുണ്ട്. ജനങ്ങളുടെ പ്രശ്‌നങള്‍ കൈകാര്യം ചെയ്യുന്ന പോലീസ് സ്റ്റേഷനില്‍ സ്റ്റാഫ് കുറയുന്നു. സേനയുടെ ആകെയുള്ള സ്റ്റാഫ് അംഗത്തിന്റെ മൂന്നില്‍ ഒരു ഭാഗം മാത്രം ആണ് സ്റ്റേഷനില്‍ ഉള്ളത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കാക്കി യൂണിഫോം മാറ്റണം എന്നും, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക യൂണിഫോം വേണം എന്നും റിപ്പോര്‍ട്ടില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*