കോട്ടയം: ആവശ്യക്കാർക്ക് ആവശ്യസമയത്ത് രക്തം എത്തിച്ചുനൽകാനായി ആരംഭിച്ച കേരള പോലീസിന്റെ സംരംഭമാണ് പോൽ ബ്ലഡ്. അടിയന്തരഘട്ടങ്ങളിൽ രക്തത്തിനായി കേരള പോലീസിന്റെ പോൽ ബ്ലഡ് എന്ന ഓൺലൈൻ സേവനം നിങ്ങൾക്കും പ്രയോജനപ്പെടുത്താം.
കേരള പോലീസിന്റെ മൊബൈൽ ആപ്ലിക്കേഷൻ ആയ പോൽ ആപ്പിന്റെ സഹായത്തോടെയാണ് പ്രവർത്തനം. കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുമായി ചേർന്ന് പ്രവർത്തിക്കുന്ന പോൽ ബ്ലഡിൽ ആർക്കും അംഗങ്ങളാകാം.
രക്തദാനത്തിനും സ്വീകരണത്തിനുമായി രജിസ്റ്റർ ചെയ്യാൻ പ്ലേസ്റ്റോറിൽ നിന്ന് പോൽ ആപ്പ് ഡൗൺലോഡ് ചെയ്യുക. ആപ്പിൽ പോൽ ബ്ലഡ് എന്ന വിഭാഗം തിരഞ്ഞെടുക്കുക. രക്തം നൽകാൻ ഡോണർ (Donor) എന്ന രജിസ്ട്രേഷൻ ഫോറം പൂരിപ്പിക്കുക. രക്തം ആവശ്യമുള്ളവർ റെസീപ്യന്റ് (Recipient) എന്ന ഫോറം പൂരിപ്പിക്കുക. രജിസ്ട്രേഷൻ പൂർത്തിയായാൽ കൺട്രോൾ റൂമിൽ നിന്നു നിങ്ങളെ ബന്ധപ്പെടും.
രക്തം അടിയന്തരഘട്ടങ്ങളിൽ സ്വീകരിക്കാൻ മാത്രമുള്ളതല്ല, രക്ത ദാനത്തിനും നാം തയ്യാറാകണം. ഇതുവരെ പൊതുജനങ്ങളുടെ സഹായത്തോടെ ഇരുപതിനായിരം യൂണിറ്റോളം രക്തം ആവശ്യക്കാർക്ക് എത്തിച്ചു നൽകാൻ കേരള പോലീസിന് കഴിഞ്ഞിട്ടുണ്ട്.
രക്തദാനത്തിന് നിങ്ങളും തയ്യാറായാൽ മാത്രമേ ഞങ്ങൾക്ക് ഈ സേവനം സുഗമമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂവെന്ന് കേരള പോലീസ് ഓർമ്മപ്പെടുത്തുന്നു.
കോട്ടയം : പാമ്പ് കടിയേറ്റ യുവതിയെ രക്ഷിച്ച് കേരള പോലീസ്. കാനം കാപ്പുകാട് സ്വദേശി രേഷ്മയ്ക്കാണ് (28) കഴിഞ്ഞ ദിവസം പാമ്പ് കടിയേറ്റത്. രാത്രി 10.30-ഓടെയായിരുന്നു സംഭവം. ഭർത്താവ് പ്രദീപിനൊപ്പം വീട്ടുമുറ്റത്ത് നടക്കുമ്പോഴാണ് രേഷ്മയ്ക്ക് പാമ്പ് കടിയേറ്റത്. ഉടൻ തന്നെ ആംബുലൻസ് വിളിച്ച ശേഷം പ്രദീപ് രേഷ്മയെ എടുത്ത് […]
പാലക്കാട്: വാളയാറിൽ രേഖകളില്ലാതെ ബസിൽ കടത്തുകയായിരുന്ന 64.5 ലക്ഷം രൂപ പിടികൂടി. ഹൈദരാബാദ് സ്വദേശിയായ രാമശേഖര് റെഡ്ഡി (38)യാണ് വാളയാറില് പിടിയിലായത്. എക്സൈസിൻ്റെ വാഹന പരിശോധനയ്ക്കിടെയാണ് പ്രതി പിടിയിലായത്. ഹൈദരാബാദിൽ നിന്ന് കുമളിയിലേക്ക് സുഗന്ധവ്യഞ്ജന ഇടപാടിനായി കൊണ്ടുവന്ന പണമെന്നാണ് പ്രതിയുടെ വിശദീകരണം. യാതൊരു രേഖയും കൈവശമില്ലാത്തതിനാൽ പണം ആദായ […]
പോലീസ് മർദന വിഷയത്തിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ പഴയ പരാതികളാണ് മാധ്യമങ്ങൾ ഉയർത്തുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇതൊന്നും സർക്കാരിനെ പ്രതിസന്ധിയിലാക്കില്ല. ഒറ്റപ്പെട്ട സംഭവങ്ങളിൽ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. ലോക്കപ്പ് മർദ്ദനങ്ങളെ സർക്കാർ അംഗീകരിക്കുന്നില്ലെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. പോലീസ് മർദ്ദനത്തിന് ഇടതുപക്ഷമെന്നൊ വലതുപക്ഷമെന്നൊ ഇല്ലെന്നും പോലീസിൻ്റെ […]
Be the first to comment