
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതെയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ മഴ കനത്തേക്കും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ അഞ്ചു ജില്ലകളിൽ ഓറഞ്ച് അലർട്ട് ഉണ്ട്. മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം.
കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്ക് ഏർപ്പെടുത്തി. തീവ്ര മഴയ്ക്കുള്ള സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ ഒപ്പം തന്നെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ വലിയ രീതിയിലുള്ള തിരമാലയ്ക്കുള്ള സാധ്യതയുണ്ട്. മലബാറിൽ പ്രത്യേകിച്ച് കോഴിക്കോട് ജില്ല ഉൾപ്പടെയുള്ള ഭാഗങ്ങളിൽ ഒക്കെ തന്നെ ശക്തമായ പുലർച്ചെ മുതൽ മഴ ഉണ്ട്.
rain
Be the first to comment