കേരളത്തിൽ അതിതീവ്ര മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളിൽ റെഡ് അലർട്ട്

കാസർകോട്: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം കാരണം കേരളത്തിൽ അതിതീവ്ര മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ തെക്കുപടിഞ്ഞാറൻ കാറ്റിന് വേഗത കൂടുതലാണ്. അടുത്ത മൂന്ന് ദിവസവും (മെയ് 29, 30, 31) 50 മുതൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുണ്ട്. ഇടിമിന്നലിനും സാധ്യതയുണ്ട്. മഴക്കൊപ്പം വീശിയടിക്കുന്ന കാറ്റ് വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയേക്കാം. ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

റെഡ് അലർട്ട്:

  • മെയ് 29: പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകൾ
  • മെയ് 30: പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകൾ

ഓറഞ്ച് അലർട്ട്:

  • മെയ് 29: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകൾ
  • മെയ് 30: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകൾ

മറ്റ് മുന്നറിയിപ്പുകൾ: മലയോര മേഖലയിലാണ് കൂടുതൽ മഴ ലഭിക്കുക. അതിതീവ്ര ന്യൂനമർദമായി മാറുമ്പോൾ പടിഞ്ഞാറൻ കാറ്റിൻ്റെ ശക്തികൂടും. ഇത് കൂടുതൽ മഴക്ക് ഇടയാക്കും. മെയ് 31നുശേഷം മഴ കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ വിലയിരുത്തൽ. മുൻ വർഷങ്ങളിലെ കണക്കെടുത്താൽ വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴ ലഭിക്കാറുള്ളത്. ഇത് ഈ വർഷവും തുടരുന്നു.

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പുഴകളിൽ പ്രളയ സാധ്യത മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ മീനച്ചിൽ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല എന്നീ നദികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ വാമനപുരം, കണ്ണൂർ ജില്ലയിലെ പെരുമ്പ, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കാസർകോട് ജില്ലയിലെ ഉപ്പള, വയനാട് ജില്ലയിലെ കബനി എന്നീ നദികളിൽ മഞ്ഞ അലർട്ടും നിലനിൽക്കുന്നുണ്ട്. പുഴയോട് ചേർന്ന് താമസിക്കുന്ന പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് മുന്നറിയിപ്പ് നൽകി.

Be the first to comment

Leave a Reply

Your email address will not be published.


*