
ഭക്ഷ്യ സുരക്ഷാ സൂചികയിൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്ത്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാന്‍റേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് സംസ്ഥാനം മുന്നിലെത്തിയിരിക്കുന്നത്. ചരിത്രത്തിൽ തന്നെ ഇതാദ്യമാണ് ഭക്ഷ്യ സുരക്ഷയുടെ കാര്യത്തിൽ കേരളം ഒന്നാം സ്ഥാനത്തെത്തുന്നത്.
ട്രോഫിയും പ്രശസ്തി പത്രമടങ്ങുന്നതുമാണ് പുരസ്ക്കാരം. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി മണ്‍സുഖ് മാണ്ഡവ്യയില്‍ നിന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ വി.ആര്‍. വിനോദ് പുരസ്കാരം ഏറ്റുവാങ്ങി. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് നടത്തുന്ന കൃത്യമായതും ചിട്ടയായതുമായ പ്രവർത്തനത്തിന്‍റെ അംഗീകാരമാണ് പുരസ്ക്കാരമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പിലെ എല്ലാ ജീവനക്കാരേയും മന്ത്രി അഭിനന്ദിച്ചു.
Be the first to comment