സിൽവർ ലൈനിന് ബദൽ ചർച്ച ചെയ്യാൻ LDF. സിൽവർ ലൈൻ പദ്ധതിയുടെ ബദലായി റീജണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (RRTS) അവതരിപ്പിക്കാൻ സർക്കാർ. നയപരമായ തീരുമാനത്തിനായി പദ്ധതി LDF ൽ അവതരിപ്പിക്കും.
ചൊവ്വാഴ്ച ചേരുന്ന LDF യോഗത്തിലെ RRTS മുഖ്യ അജണ്ട. മുന്നണിയുടെ അനുമതിയോടെ പദ്ധതിയുമായി മുന്നോട്ട് നീങ്ങാനാണ് ധാരണ.കേന്ദ്ര നഗരവികസന മന്ത്രാലയമാണ് പദ്ധതിക്ക് അനുമതിനൽകുന്നത്. മെട്രോ ആക്ടിന്റെ കീഴിൽവരുന്ന ആർആർടിഎസ് പദ്ധതികൾക്ക് വേഗത്തിൽ അനുമതിലഭിക്കും.
അതിവേഗ റെയിൽ പദ്ധതി എന്നത് മാറ്റി നഗരങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുള്ള റാപ്പിഡ് ട്രാൻസിസ്റ്റ് സിസ്റ്റം സംസ്ഥാനത്തിന് അനുയോജ്യമാണെന്ന നിഗമനത്തിലാണ് സംസ്ഥാനസർക്കാർ. പദ്ധതിക്കായി പുതിയ ഡിപിആർ തയ്യാറാക്കേണ്ടിവരും. അർധ-അതിവേഗ പദ്ധതിയായി നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷ. റെയിൽവേ ബോർഡിന്റെ അനുമതിയും ആവശ്യമില്ല. നിർമാണത്തിലുള്ള 82 കിലോമീറ്റർ ദൈർഘ്യമുള്ള ഡൽഹി-മീററ്റ് ആർആർടിഎസ് മാതൃകയാണ് കേരളം പരിഗണിക്കുന്നത്.
റെയിൽവേയുമായി ബന്ധമില്ലാത്ത പാത നിർമിക്കണമെന്നതാണ് ആർആർടിഎസ് പദ്ധതിയുടെ പ്രത്യേകത. നിർദിഷ്ട സിൽവർലൈൻ പദ്ധതി റെയിൽവേ ഭൂമി പങ്കിടുന്നതായിരുന്നു. ആർആർടിഎസിന് റെയിൽവേ ഭൂമി ഒഴിവാക്കിവേണം രൂപരേഖ തയ്യാറാക്കാൻ.
തമിഴ്നാട് മൂന്ന് ആർആർടിഎസ് പദ്ധതികൾക്ക് പ്രാഥമികപഠനം ആരംഭിച്ചിട്ടുണ്ട്. പദ്ധതിക്ക് സ്വന്തംനിലയ്ക്ക് സംസ്ഥാനം പണം കണ്ടെത്തേണ്ടിവരും. കേന്ദ്രാനുമതി നേടിയശേഷം വായ്പയ്ക്കും സാധ്യതയുണ്ട്. റെയിൽവേ മന്ത്രാലയത്തിന്റെ അനുമതിയോളം സങ്കീർണമല്ല നടപടിക്രമങ്ങൾ.



Be the first to comment