2024ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്. തൃശ്ശൂര്‍ രാമനിലയത്തില്‍ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മന്ത്രി സജി ചെറിയാന്‍ പുരസ്‌കാര പ്രഖ്യാപനം നടത്തും. 38 ചിത്രങ്ങളാണ് ജൂറിയുടെ പരിഗണനയില്‍ ഉള്ളത്. അവാര്‍ഡുകള്‍ക്കായി പ്രധാന വിഭാഗങ്ങളില്‍ കടുത്ത മത്സരമാണ് നടക്കുന്നത്.
പുരസ്‌കാര പ്രഖ്യാപനത്തിലെ വന്‍ സസ്‌പെന്‍സുകളിലൊന്ന് മികച്ച നടനെക്കുറിച്ചുള്ളതാണ്. കിഷ്‌കിന്ധാ കാണ്ഡം, ലെവല്‍ ക്രോസ്സ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് ആസിഫ് അലി, ഏ ആര്‍ എമ്മിലെ പ്രകടനത്തിന് ടൊവിനോ, ഭ്രമയുഗത്തിലെ പ്രകടനത്തിന് മമ്മൂട്ടി എന്നിവര്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നസ്രിയ നസീം, അനശ്വരാ രാജന്‍, ജ്യോതിര്‍മയി, കനി കുസൃതി, ദിവ്യ പ്രഭ, ഫെമിനിച്ചി ഫാത്തിമയിലെ ഷംല ഹംസ തുടങ്ങിയവര്‍ നടിമാരുടെ വിഭാഗത്തിലുണ്ട്.
കേരളപ്പിറവി ദിനത്തിലാണ് അവാര്‍ഡ് പ്രഖ്യാപിക്കാനിരുന്നത്. ചെയര്‍മാന്‍ പ്രകാശ് രാജിന്റെ അസൗകര്യത്തെത്തുടര്‍ന്ന് പ്രഖ്യാപന തീയതി മാറ്റുകയായിരുന്നു. മഞ്ഞുമ്മല്‍ ബോയ്‌സ്, ഭ്രമയുഗം, കിഷ്‌കിന്ധാകാണ്ഡം, ഫെമിനിച്ചി ഫാത്തിമ തുടങ്ങിയ ചിത്രങ്ങള്‍ അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടതായാണ് ലഭിക്കുന്ന സൂചനകള്‍. 128 എന്‍ട്രികളാണ് ഇത്തവണ ജൂറിയുടെ മുന്നിലെത്തിയിരുന്നത്.



Be the first to comment