ഒരു ലക്ഷം കോടി രൂപയുടെ ഇടപാട് നേട്ടം കൈവരിച്ച് കെഎസ്എഫ്ഇ, രാജ്യത്ത് ആദ്യം

തിരുവനന്തപുരം: ഒരുലക്ഷം കോടി രൂപയുടെ ഇടപാട് നേട്ടം കൈവരിച്ച് കേരള സര്‍ക്കാര്‍ സംരംഭമായ കെഎസ്എഫ്ഇ. ആദ്യമായാണ് രാജ്യത്ത് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മിസലേനിയസ് നോണ്‍ ബാങ്കിങ് സ്ഥാപനം ഈ നേട്ടം കൈവരിക്കുന്നത്.

ചിട്ടി ബിസിനസിനൊപ്പം സ്വര്‍ണവായ്പ, ഭവനവായ്പ, വ്യക്തിഗത വായ്പ എന്നിവയുള്‍പ്പടെയുള്ള വിവിധ വായ്പകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചു നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഈ നേട്ടം കൈവരിക്കാന്‍ കെഎസ്എഫ്ഇക്ക് കഴിഞ്ഞത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആയിരം കോടി രൂപയുടെ പുതിയ ചിട്ടികള്‍ തുടങ്ങിയതും ഈ സാമ്പത്തിക വര്‍ഷം തുടക്കത്തില്‍ തന്നെ സ്വര്‍ണ്ണ വായ്പ പതിനായിരം കോടി രൂപ കടന്നതുമാണ് ഒരുലക്ഷം കോടിയുടെ നേട്ടത്തിലേക്ക് സ്ഥാപനത്തെ എത്തിച്ചത്. സ്വര്‍ണപ്പണയ വായ്പ 10,000 കോടി കടന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ ഭവന വായ്പയിലും സജീവമാണ്. കെഎസ്എഫ്ഇ യുടെ 683 ശാഖകളിലൂടെയാണിത് കൈകാര്യം ചെയ്യുന്നത്. ചിട്ടി, ഭവനവായ്പ എന്നിവയുള്‍പ്പടെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ജനറല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഒരുക്കുന്നത് പരിഗണനയിലുണ്ട്. ഇതിനായി സ്വന്തമായി ഇന്‍ഷുറന്‍സ് കമ്പനി ആരംഭിക്കുകയോ നിലവിലുള്ളവരുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയോ ചെയ്യുമെന്ന് കെഎസ്എഫ്ഇ ചെയര്‍മാന്‍ കെ.വരദരാജന്‍ പറഞ്ഞു.

ഇടപാട് നേട്ടം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഓഗസ്റ്റ് 13നു സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി നടത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷത വഹിക്കും. കെഎസ്എഫ്ഇ ഹാര്‍മണി ചിട്ടി ഇടപാടുകാര്‍ക്ക് ഓണം സമൃദ്ധി ഗിഫ്റ്റ് കാര്‍ഡ് വിതരണോദ്ഘാടനം മന്ത്രി ജി.ആര്‍. അനില്‍ നിര്‍വ്വഹിക്കും. കെ.എസ്.എഫ്.ഇ ബ്രാന്‍ഡ് അംബാസഡര്‍ സുരാജ് വെഞ്ഞാറമൂട് വിശിഷ്ടാതിഥിയാകും.

Be the first to comment

Leave a Reply

Your email address will not be published.


*