കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിൽ ; ഡോ.ധര്‍മ്മരാജ് അടാട്ട് – പ്രസിഡൻറ്,വി.കെ.മധു – സെക്രട്ടറി

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ പുതിയ പ്രസിഡന്റായി ഡോ. ധര്‍മ്മരാജ് അടാട്ടിനെയും സെക്രട്ടറിയായി വി.കെ.മധുവിനെയും തെരഞ്ഞെടുത്തു.

ഡോ.വള്ളിക്കാവ് മോഹന്‍ദാസിനെ വൈസ് പ്രസിഡന്റായും മനയത്ത് ചന്ദ്രനെ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുത്തു. ഡോ. പി.കെ. ഗോപന്‍, പി.ആര്‍. പ്രസാദ്, അഡ്വ. പി. വിശ്വംഭര പണിക്കര്‍,അഡ്വ.പി.കെ. ഹരികുമാര്‍,മെറീന ജോണ്‍,വി.കെ.ഹാരിഫാബി,ഇ. ചന്ദ്രബാബു,എന്‍.പ്രമോദ് ദാസ്, കെ. ചന്ദ്രന്‍, എം. കെ. രമേഷ് കുമാര്‍,പി. വി. കെ. പനയാല്‍ എന്നിവരാണ് സംസ്ഥാന എക്‌സിക്യൂട്ടീവിലെ മറ്റ് അംഗങ്ങള്‍.

ഇവര്‍ക്കു പുറമേ സര്‍ക്കാര്‍ നോമിനികളായ ജി.കൃഷ്ണകുമാര്‍, അജിത് കൊളാടി, സത്യവതി എസ്, സി. എന്‍. രാജേഷ്, ഡോ. പ്രിയ എന്നിവരും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്.

Be the first to comment

Leave a Reply

Your email address will not be published.


*