കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസ്സോസിയേഷൻ കോട്ടയം ജില്ലാ കമ്മറ്റി ധർണ്ണ നടത്തി

കോട്ടയം: കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസ്സോസിയേഷൻ കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കോട്ടയം കളക്ട്രേറ്റിന് മുന്നിൽ ധർണ്ണ സമരം നടത്തി. മുൻ അഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് പി ഡി രാധാകൃഷ്ണ പിള്ള അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറിമാരായ ആർ രവികുമാർ, മണികണ്ടൻ നായർ, ജില്ലാ സെക്രട്ടറിമാരായ മോൻസി മോൻ, പോൾ ജോസഫ്, റാവുത്തർ, ട്രഷറർ രമേശൻ, വൈസ് പ്രസിഡന്റ് മാരായ വി പി രാജൻ,വി കെ സാറാമ്മ, എന്നിവർ പ്രസംഗിച്ചു.കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്ന ഡിഎ സംസ്ഥാനത്തും നടപ്പാക്കുക, മെഡി സെപ് ചികിത്സ പദ്ധതിയുടെ അപാകതകൾ പരിഹരിക്കുക, നാലാം ഗ്രേഡ് ആനുകൂല്യം എല്ലാവർക്കും ലഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ സമരം നടത്തിയത്.

Be the first to comment

Leave a Reply

Your email address will not be published.


*