‘കേരളം അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനം, നവംബർ 1 ന് മുഖ്യമന്ത്രി പ്രഖ്യാപിക്കും’; എം.വി. ഗോവിന്ദൻ

നവംബര്‍ ഒന്നിന് അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റര്‍. നവകേരളത്തിൻ്റെ പിറവിയാണ് നവംബര്‍ ഒന്നെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.ഇതിൻ്റെ ഭാഗമായി പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഐക്യ കേരളം രൂപികരിക്കുന്നതിൽ പാർട്ടി വഹിച്ചത് സുപ്രധാന പങ്കാണ്. ഭൂപരിഷ്കരണത്തിലൂടെ ഭൂരഹിതർക്ക് സ്വന്തമായി ഭൂമി ലഭിച്ചു. സമ്പൂർണ സാക്ഷരത, സമ്പൂർണ വൈദ്യുതീകരണം ഉൾപ്പെടെ നടപ്പാക്കി. ഇതിന് പിന്നാലെ അതി ദരിദ്രരില്ലാത്ത ആദ്യ ഇന്ത്യൻ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രപതി കേരളത്തെ പ്രശംസിച്ചു. കർണാടകയിലെ കോൺഗ്രസ് മന്ത്രി പോലും കേരളത്തെ പ്രശംസിച്ചു. രാഹുൽ ഗാന്ധി കേരള മാതൃകയെ പിന്തുണച്ചു. ലോകത്തെ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങൾ പോലും കേരളത്തെ അതിശയത്തോടെയാണ് കാണുന്നത്.പുതിയ നേട്ടം കേരളത്തിനാകെ അഭിമാനിക്കാവുന്നതാണെന്ന് എം വി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ovin

Be the first to comment

Leave a Reply

Your email address will not be published.


*