പി.എം ശ്രീ പദ്ധതി മരവിപ്പിക്കൽ; കേരളം ഇന്ന് വിദ്യഭ്യാസ മന്ത്രാലയത്തിന് കത്തയക്കും

പി എം ശ്രീ പദ്ധതി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യഭ്യാസമന്ത്രാലയത്തിന് ഇന്ന് കേരളം കത്തയക്കും. കത്തിന്റെ കരട് ഇന്ന് മുഖ്യമന്ത്രി പരിശോധിക്കും. കത്തിൻ്റെ കരട് ഇന്ന് മുഖ്യമന്ത്രി പരിശോധിക്കും. കഴിഞ്ഞ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പി എം ശ്രീ പദ്ധതി മരവിപ്പിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കാൻ തീരുമാനിച്ചത്. എന്നാൽ ഇതുവരെ കത്തയക്കാത്തത് ഇടതുമുന്നണിയിൽ ഏറെ ചർച്ചകൾക്ക് വഴി വെച്ചിരുന്നു.

മുഖ്യമന്ത്രി തിരക്കിലായതിനാലാണ് കത്തിന്റെ കരട് പരിശോധിക്കാൻ സാധിക്കാതെ പോയതെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. ഈ സാഹചര്യത്തിലാണ് ഇന്ന് തന്നെ കത്തയക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. ഇന്നലെ കണ്ണൂരിൽ നിന്നെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തന്നെ കത്ത് പരിശോധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറും.പൊതുവിദ്യാഭ്യാസ വകുപ്പാണ് സംസ്ഥാന സർക്കാരിന് വേണ്ടി കേന്ദ്രത്തിലേക്ക് കത്തയക്കുക.

പിഎം ശ്രീ പദ്ധതിയെ കുറിച്ച് പഠിക്കാൻ മന്ത്രിസഭാ ഒരു ഉപസമിതിയ്ക്ക് രൂപം നൽകിയിരുന്നു. ഈ ഉപസമിതിയുടെ റിപ്പോർട്ട് വരുന്നത് വരെ പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രം മരവിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് കത്തയക്കുക. ഇന്ന് ഉച്ചയോടുകൂടി കത്ത് കേന്ദ്രത്തിന് കൈമാറും. സിപിഐ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്നാണ് പദ്ധതി നടപ്പാക്കുന്നത് സിപിഐഎം മരവിപ്പിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*