കേരള സർവകലാശാല പ്രതിസന്ധി; രജിസ്ട്രാർ സ്ഥാനത്ത് മിനി കാപ്പനോട് തൽക്കാലം തുടരാൻ നിർദേശിച്ച് വിസി

കേരള സർവകലാശാല രജിസ്ട്രാർ സ്ഥാനത്ത് മിനി കാപ്പനോട് തൽക്കാലം തുടരാൻ വിസിയുടെ നിർദ്ദേശം. തന്നെ രജിസ്ട്രാർ ഇൻ ചാർജ് സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നായിരുന്നു മിനികാപ്പന്റെ ആവശ്യം. പകരം ക്രമീകരണം ഒരുക്കാമെന്നും വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മൽ മിനി കാപ്പന് ഉറപ്പ് നൽകി.

മിനി കാപ്പനി ലേയ്ക്കുള്ള ഫയൽ നീക്കം ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ തടഞ്ഞതിന് പിന്നാലെ തന്നെ ഒഴിവാക്കണമെന്ന് മിനി കാപ്പൻ ആവശ്യം ഉന്നയിച്ചിരുന്നു. അതേസമയം സിൻഡിക്കേറ്റ് സസ്പെൻഷൻ റദ്ദാക്കിയ രജിസ്ട്രാർ കെ എസ് അനിൽകുമാർ അയക്കുന്ന ഫയലുകൾ വി സി തീരുമാനമെടുക്കാതെ തിരിച്ചയക്കുകയാണ്. ജോയിന്റ് രജിസ്ട്രാറുമാരോട് നേരിട്ട് ഫയൽ അയക്കാൻ ആണ് വീണ്ടും വിസി നിർദ്ദേശിക്കുന്നത്. സിൻഡിക്കേറ്റ് യോഗം ഉടൻ ചേരേണ്ടതില്ല എന്നാണ് വിസിയുടെ തീരുമാനം.

ഭാരതാംബ വിഷയവുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദങ്ങളാണ് കേരള സർവകലാശാലയെ അവതാളത്തിലാക്കിയത്. പുതിയ കോഴ്‌സുകളിലേക്കുള്ള അഡ്മിഷനും, പരീക്ഷാനടത്തിപ്പും, സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നത് ഉൾപ്പെടെയുള്ള ദൈനംദിന പ്രവർത്തനങ്ങളാണ് താളം തെറ്റിയിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*