
ന്യൂഡൽഹി: നീറ്റ് പരീക്ഷാ വിവാദം അടക്കമുള്ള വിവിധ വിഷയങ്ങളിൽ മോദിക്കെതിരെയും ബിജെപിക്കെതിരെയും ആഞ്ഞടിച്ച് കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. രാജ്യസഭയിലായിരുന്നു ഭരണ-പ്രതിപക്ഷ കക്ഷികളുടെ പോരിന് ഇടയാക്കിയ ഖർഗെയുടെ പ്രസംഗം.
ന്യൂഡൽഹി: നീറ്റ് പരീക്ഷാ വിവാദം അടക്കമുള്ള വിവിധ വിഷയങ്ങളിൽ മോദിക്കെതിരെയും ബിജെപിക്കെതിരെയും ആഞ്ഞടിച്ച് കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. രാജ്യസഭയിലായിരുന്നു ഭരണ-പ്രതിപക്ഷ കക്ഷികളുടെ പോരിന് ഇടയാക്കിയ ഖർഗെയുടെ പ്രസംഗം.
നെറ്റ്, നീറ്റ് എക്സാം വിവാദങ്ങളിൽ ബിജെപിക്കെതിരെ ഖർഗെ തുറന്നടിച്ചു. ‘നിരവധി ബിജെപി നേതാക്കളാണ് ക്രമക്കേടിൽ ആരോപണം നേരിട്ടത്. എന്നാൽ വിദ്യാഭ്യാസ മന്ത്രി ഇതിനെതിരെയെല്ലാം മൗനം പാലിച്ചു. പിന്നീട് പ്രതിപക്ഷം വിഷയം ഏറ്റെടുത്തപ്പോളാണ് മന്ത്രി ഉണരുന്നതും പ്രതികരിക്കൻ തയ്യാറായതും’; വിഷയത്തിൽ സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഖർഗെ പറഞ്ഞു.
വിവിധ വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഖാർഗെ വിമർശിച്ചു. ‘ പ്രതിപക്ഷം എപ്പോഴും സാധാരണക്കാരെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ പ്രധാനമന്ത്രി മൻ കി ബാത്തിൽ മാത്രമാണ് സംസാരിക്കുന്നത്. മണിപ്പൂർ ഒരു വർഷമായി കത്തിക്കൊണ്ടിരിക്കുന്നു, എന്നാൽ പ്രധാനമന്ത്രി അവിടെവരെ ഒന്ന് പോകാനെങ്കിലും തയ്യാറായോ?’; ഖർഗെ ചോദിച്ചു.
നേരത്തെ, ലോക്സഭാ നടപടികൾ ബഹിഷ്കരിച്ച് പാർലമെന്റിന് പുറത്ത് പ്രതിഷേധവുമായി ‘ഇൻഡ്യ’ സഖ്യം രംഗത്തെത്തിയിരുന്നു. കേന്ദ്ര ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം.
ഇന്നത്തെ ലോക്സഭ നടപടികൾ ആരംഭിച്ചതും നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുകളിൽ പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് നേതാക്കളായ കെ സി വേണുഗോപാൽ വിഷയത്തിൽ അടിയന്തരപ്രമേയ ചർച്ച ആവശ്യപ്പെട്ടപ്പോൾ മാണിക്കം ടാഗോർ സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇവയ്ക്ക് അനുമതി ലഭിച്ചില്ല.
തിരുവനന്തപുരം: ഇത്തവണ കേരളത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി രണ്ട് സീറ്റുകളില്‍ കൂടുതല്‍ നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ മലയാളികള്‍ കൂടുതല്‍ ആവേശത്തിലാണെന്നും 2019നേക്കാള്‍ 2024ല്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ആവേശമുണ്ടെന്നും കേരളത്തില്‍ എന്‍ഡിഎക്ക് രണ്ടു സീറ്റിലധികം നേടാനാകുമെന്ന് പ്രതീക്ഷയുണ്ടെന്നും മോദി പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് […]
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ശുപാർശയ്ക്ക് അംഗീകാരം നൽകിയ നരേന്ദ്രമോദി സർക്കാരിന് അഭിനന്ദനങ്ങൾ അറിയിക്കുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപിയുടെ മറ്റൊരു സുപ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം കൂടി പാലിക്കപ്പെടുകയാണ്. രാജ്യത്തിൻ്റെ വികസനത്തിന് ഏറെ ഗുണം ചെയ്യുന്ന നിലപാടാണ് കേന്ദ്രസർക്കാർ കൈക്കൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പിന് വേണ്ടി ചിലവഴിക്കുന്ന ഭീമമായ തുക […]
ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും ഖലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ. ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള വിമർശനങ്ങളും ചുവരെഴുത്തിലുണ്ട്. കരോള്‍ ബാഗ്, ഝണ്ഡേവാലന്‍ മെട്രോ സ്റ്റേഷനുകള്‍ക്ക് സമീപത്തെ മെട്രോ തൂണുകളിലാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. മെട്രോ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. ചുവരെഴുത്തുകൾ […]
Copyright © 2025 |Yenz Times. Powered by Gayathri Jagadeesh
Be the first to comment