അടുക്കളയിലെ ഒരു പ്രധാന പ്രശ്‌നം ഈച്ചശല്യമാണ്. എത്ര വൃത്തിയാക്കിയാലും ഈച്ചശല്യം മാറുന്നില്ലെന്നാണ് പലരുടെയും പരാതി. ഈച്ചകളിലൂടെ പല രോഗങ്ങളും വ്യാപിക്കാം. ഭക്ഷണത്തില്‍ ഉള്‍പ്പെടെ ഇവ വന്നിരിക്കും.
വിപണിയില്‍ ഈച്ചശല്യം ഒഴിവാക്കാന്‍ പല ലോഷനുകളും സ്‌പ്രേകളും ഉണ്ടെങ്കിലും അവയില്‍ മാരകമായ പല കെമിക്കലുകളും അടങ്ങിയിരിക്കുന്നതിനാല്‍ ഉപയോഗിക്കുന്നത് അത്ര ആരോഗ്യകരമായിരിക്കണമെന്നില്ല.
ഈച്ചശല്യം പ്രതിരോധിക്കാൻ
- ശുചിത്വം പാലിക്കുക എന്നതാണ് ഏറ്റവും പ്രധാന കാര്യം.
- ഭക്ഷണം തുറന്ന് വയ്ക്കുന്ന ശീലവും ഒഴിവാക്കണം,
- മാത്രമല്ല സിങ്കില്‍ പാത്രങ്ങള്‍ കൂട്ടിയിടുന്ന പതിവും ഈച്ചശല്യം രൂക്ഷമാക്കും.
- കിച്ചണ്‍ ടോപ്പിലോ തറയിലോ ഭക്ഷ്യവസ്തുക്കള്‍ വീണാല്‍ അത് ഉടനടി തുടച്ചു വൃത്തിയാക്കുകയും വേണം.
- അടുക്കള മാലിന്യം സൂക്ഷിക്കുന്ന ബാസ്‌ക്കറ്റ് ദിവസവും വൃത്തിയായി സൂക്ഷിക്കുക.
ഈച്ചകളെ തുരത്താന്‍ ചില പൊടിക്കൈകള്‍
- ഒരു നാരങ്ങ രണ്ടായി മുറിച്ച് അതിനുള്ളില്‍ ഗ്രാമ്പു കുത്തി മുറിയുടെ വിവിധ ഭാഗങ്ങളില്‍ സൂക്ഷിക്കുക. ഇത് ഈച്ചകളെ ഒഴിവാക്കാന്‍ സഹായിക്കും.
- ചെറിയ സ്പ്രേ ബോട്ടിലില്‍ ഒരു കപ്പ് വെള്ളത്തില്‍ 10 തുള്ളി യൂക്കാലിപ്‌സ് ഓയിലും ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്ത് മിക്‌സ് ചെയ്ത് ഈച്ചയുള്ളയിടത്ത് സ്പ്രേ ചെയ്യുക.
- ഒരു ഗ്ലാസ് വെള്ളത്തില്‍ രണ്ട് സ്പൂണ്‍ ഉപ്പ് ചേര്‍ത്ത് നന്നായി ഇളക്കി, ഒരു സ്‌പ്രേ ബോട്ടിലിലാക്കി ഈച്ച ഉള്ളയിടത്ത് സ്‌പ്രേ ചെയ്താല്‍ ഈച്ചകളെ ഒഴിവാക്കാന്‍ സഹായിക്കും.
- ഒരുപിടി പുതിനയും തുളസിയിലയും ആവശ്യത്തിന് വെള്ളവും ചേർത്ത് മിക്സിയിൽ അരച്ചെടുക്കാം. ശേഷം ഒരു സ്പ്രേ ബോട്ടിലിൽ ഈ മിക്സിൽ വെള്ളം ചേർത്ത് ഈച്ച ഉള്ളയിടത്ത് സ്പ്രേ ചെയ്യുക.
- പച്ചകർപ്പൂരം പൊടിച്ച് ഈച്ച ഉള്ള സ്ഥലത്ത് വിതറുന്നത് നല്ലതാണ്.
- കുന്തിരിക്കം പുകച്ചാലും ഈച്ച ശല്യം ഒഴിവാക്കാവുന്നതാണ്.



Be the first to comment