നിയമസഭാ തിരഞ്ഞെടുപ്പിൽ ആര് മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് പാർട്ടി ആണെന്ന് സിപിഐഎം നേതാവ് കെകെ ഷൈലജ. ടേം വ്യവസ്ഥകൾ, സ്ഥാനാർഥികൾ എന്നിവ സംബന്ധിച്ച ചർച്ച സിപിഐഎം തുടങ്ങിയിട്ടില്ലെന്ന് കെകെ ശൈലജ പറഞ്ഞു.
മുഖ്യമന്ത്രി ആരാകണമെന്ന് സംബന്ധിച്ച ചർച്ചകളിൽ കാര്യമില്ല. തന്റെ പേര് മാത്രമല്ല പലരുടെയും പേരുകൾ പറയുന്നുണ്ട്. അത് ആർക്ക് വേണമെങ്കിലും പ്രചരിപ്പിക്കാമല്ലോയെന്നും കെകെ ശൈലജ പറഞ്ഞു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെകെ ശൈലജ.
ആധുനികമായി കേരളത്തെ വളർത്തിയെടുക്കുന്നതിന് ഈ മുഖ്യമന്ത്രി വളരെ സമൃദ്ധമായി നേതൃത്വം നൽകി. ചർച്ചയിൽ അതും ആകാമല്ലോ. വ്യക്തിപരമായി സ്ഥാനാർഥികളെ തീരുമാനിക്കാറില്ല. മറ്റു ചില പാർട്ടികളിൽ അത് കാണാറുണ്ട്.
മൂന്നാം തവണയും LDF വരും. സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്ന നയമാണ് കേന്ദ്രം സ്വീകരിച്ചത്. UDF എന്ത് അടിസ്ഥാനത്തിൽ ആണ് 100 സീറ്റ് പറയുന്നത്. എന്താണ് അവർക്ക് പ്രചരിപ്പിക്കാൻ ഉള്ളത്. 140 കിട്ടുമെന്ന് പറയാമല്ലോ. കേന്ദ്രം സാമ്പത്തികമായി കേരളത്തെ ഞെരുക്കിയപ്പോൾ UDF ഒന്നും ചെയ്തില്ല. ഒരക്ഷരം പറഞ്ഞില്ല
യുഡിഎഫിൻ്റെ ലക്ഷ്യം ഇടത് പക്ഷത്തെ ഇല്ലാതാക്കുകയെന്നാണ്. ഇത്തവണ അധികാരത്തിൽ വന്നിട്ട് എന്താണ് ചെയ്യുക. വർഗീയ ശക്തികളുമായി കൂട്ട് പിടിക്കുകയാണ്. ഞങ്ങൾ അതിന് എതിരാണെന്നും ശൈലജ പറഞ്ഞു. മുസ്ലിം പ്രീണനം, ക്രിസ്ത്യൻ പ്രീണനം എന്ന് പറഞ്ഞ് നുണ പ്രചരിപ്പിച്ച് ആളുകളെ ഞങ്ങളിൽ നിന്ന് അകറ്റുകയാണ്.
മത ന്യൂനപക്ഷത്തെ രാജ്യം സംരക്ഷിക്കേണ്ടതാണ്. വർഗീയത ന്യൂനപക്ഷത്തിനു എതിരാണ്. അതാണ് ഞങ്ങൾ ചെയ്യുന്നത്. എന്തെല്ലാം നുണയാണ് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. പിപിഇ കിറ്റ് അഴിമതി എന്ന് പറഞ്ഞ് തനിക്കെതിരെ പ്രചരിപ്പിച്ചില്ലേയെന്നും കെകെ ഷൈലജ ചോദിച്ചു.



Be the first to comment