കൊച്ചി: മെട്രോ റെയില്‍ കോര്‍പറേഷനില്‍ വന്‍തോതില്‍ ജോലി ഒഴിവുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജ പരസ്യങ്ങളെന്നു മുന്നറിയിപ്പ്. ഇത്തരം പരസ്യങ്ങളില്‍ വഞ്ചിതരാകരുതെന്നു കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു.
മെട്രോയില്‍ ജോലി ഒഴിവുണ്ടെന്ന തരത്തില്‍ പല തരത്തിലുള്ള പരസ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടതിനാലാണ് അറിയിപ്പ്.
ടിക്കറ്റിങ് സൂപ്പര്‍വൈസര്‍മാരുടെ 4500 ഒഴിവുകളുണ്ടെന്നും 290 രൂപ രജിസ്‌ട്രേഷന്‍ ഫീസ് അടയ്ക്കണമെന്നും കാണിച്ച് ഒരു പരസ്യം നിലവില്‍ പ്രചരിക്കുന്നുണ്ട്. ഇതു വ്യാജമാണെന്നു അധികൃതര്‍ വ്യക്തമാക്കി.
കൊച്ചി മെട്രോയില്‍ ജോലി വാഗ്ദാനം ചെയ്തു പണം ആവശ്യപ്പെടുന്നവര്‍ക്കെതിരെ ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പാലിക്കണം. കൊച്ചി മെട്രോയിലെ ഒഴിവുകള്‍ ഔദ്യോഗിക വെബ് സൈറ്റിലാണു പ്രസിദ്ധപ്പെടുത്തുക എന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.



Be the first to comment