കാർബൺ ക്രെഡിറ്റുകളിലൂടെ നേട്ടം കൊയ്യാനൊരുങ്ങി കൊച്ചി വാട്ടര്‍മെട്രോ; ലക്ഷ്യം 45,000 മെട്രിക് ടൺ കാർബൺ

എറണാകുളം: പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗമാകാനൊരുങ്ങി കൊച്ചി വാട്ടര്‍ മെട്രോ. പരിസ്ഥിതി സംരക്ഷണത്തിലും സുസ്ഥിര ഗതാഗതത്തിലും പുത്തന്‍ മാതൃക സൃഷ്‌ടിച്ച് കൊണ്ടാണ് കൊച്ചി വാട്ടര്‍ മെട്രോയുടെ പുതിയ പദ്ധതി. കുറഞ്ഞ അളവില്‍ കാര്‍ബണ്‍ പുറംന്തള്ളിക്കൊണ്ട് വ്യാപാരയോഗ്യമായ കാര്‍ബണ്‍ ക്രെഡിറ്റ് നേടാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

20 ഉയർന്ന ശേഷിയുള്ള ബാറ്ററികളിലാണ് വാട്ടർ മെട്രോകള്‍ പ്രവർത്തിക്കുന്നത്. ഇത്തരം ബാറ്ററികള്‍ പൂർണമായും പ്രവർത്തനക്ഷമമായി കഴിഞ്ഞാൽ വലിയ അളവിൽ കാർബൺ ലഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഇതോടെ വാട്ടര്‍ മോട്രോ വന്‍ ലാഭം നേടുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

45,000 മെട്രിക് ടൺ കാർബൺ ലക്ഷ്യം

പരിസ്ഥിതി സംരക്ഷണത്തിലൂന്നിയ പ്രവര്‍ത്തനത്തിലൂടെ വ്യാപാരയോഗ്യമായ കാർബൺ ക്രെഡിറ്റുകൾ നേടാനാണ് ശ്രമമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൻ്റെയും കൊച്ചി വാട്ടർ മെട്രോയുടെയും സിഇഒ ഷാജി പി. ജനാർദ്ദനൻ പറഞ്ഞു.

 കൊച്ചി വാട്ടര്‍ മെട്രോയില്‍ പുതിയ മാതൃക സൃഷ്‌ടിച്ച് കൊണ്ട് കാർബൺ ക്രെഡിറ്റുകൾ നേടാനാണ് ഞങ്ങൾ പദ്ധതിയിടുന്നത്. പരിസ്ഥിതി സംരക്ഷണത്തിൻ്റെ ഭാഗമായാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നടത്തുന്നത്. ഇതിനുള്ള ടെൻഡർ പ്രക്രിയയും ഞങ്ങൾ ആരംഭിച്ചിട്ടുണ്ട്. പദ്ധതി പൂർണമായും പ്രവർത്തനക്ഷമമാകുമ്പോൾ 45,000 മെട്രിക് ടൺ കാർബൺ ക്രെഡിറ്റുകള്‍ ലാഭിക്കാൻ കഴിയും” അദ്ദേഹം കൂട്ടിച്ചേർത്തു.

കാർബൺ വ്യാപാര ലക്ഷ്യം

കൊച്ചി വാട്ടർ മെട്രോയ്ക്ക് 100 ശതമാനം സൗരോർജ്ജത്തിൽ പ്രവർത്തിക്കാനുള്ള ദീർഘകാല പദ്ധതിയുണ്ട്. ഇതോടൊപ്പം 2026 ആകുമ്പോഴേക്കും കാർബൺ പുറംതള്ളൽ ഏകദേശം 22,800 മെട്രിക് ടൺ കുറയ്ക്കാനും ലക്ഷ്യമിടുന്നു. പ്രവർത്തനക്ഷമമായാൽ 2035 ആകുമ്പോഴേക്കും ഈ കണക്ക് 45,000 മെട്രിക് ടണ്ണിലെത്തും.

പരിസ്ഥിതിയിലേക്ക് കുറഞ്ഞ കാർബൺ പുറന്തള്ളുന്നതിലൂടെ വ്യാപാരയോഗ്യമായ കാർബൺ ക്രെഡിറ്റുകള്‍ കൈവരിക്കാന്‍ കഴിയും. ഇത്തരം കാര്‍ബണ ക്രെഡിറ്റുകള്‍ ഞങ്ങൾക്ക് ആഭ്യന്തര അല്ലെങ്കിൽ അന്താരാഷ്ട്ര വിപണികളിൽ വിൽക്കാൻ കഴിയും” എപി ജനാർദ്ദൻ പറഞ്ഞു.

കാലാവസ്ഥാ സൗഹൃദമായ ആധുനിക ഗതാഗത സംവിധാനത്തിനുള്ള മാതൃകയായി കൊച്ചി വാട്ടർ മെട്രോ മാറുമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. കാർബൺ വ്യാപാരത്തിൽ നിന്ന് ലഭിക്കുന്ന പണം പദ്ധതിയുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു. കൂടാതെ ഈ പണം അടിസ്ഥാന സൗകര്യങ്ങളും ഊർജ്ജവും സംരക്ഷിക്കുന്നതിന് സഹായിക്കും.

കൊച്ചി വാട്ടർ മെട്രോ

നിലവിൽ, 6 റൂട്ടുകളിലായി 12 ടെർമിനലുകളുമായി 20 ബോട്ടുകളാണുള്ളത് കൊച്ചി വാട്ടർ മെട്രോയ്ക്കുള്ളത്. എന്നാല്‍ പുതിയ പദ്ധതിയിലൂടെ 15 സ്ഥലങ്ങളിൽ കൊച്ചി വാട്ടർ മെട്രോ സ്ഥാപിക്കുക എന്നതാണ് ലക്ഷ്യം. ഇത് കൊച്ചി വാട്ടർ മെട്രോയെ 10 ദ്വീപുകളെ ബന്ധിപ്പിക്കുകയും 78 കിലോമീറ്റർ വിസ്‌തൃതിയിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യും. ഈ സ്ഥലങ്ങളിൽ 38 ജെട്ടികളും 78 ഫാസ്റ്റ് ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകളും നിർമ്മിക്കാനും പദ്ധതിയിടുന്നു. പുതിയ പദ്ധതി നടപ്പിലാക്കിക്കഴിഞ്ഞാൽ ഏകദേശം 33,000 ദ്വീപുവാസികൾക്ക് ഇതിലൂടെയുള്ള പ്രയോജനം ലഭിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*